ആവേശം നിറച്ച് മര്‍ച്ചന്റ്‌സ് യൂത്ത് വിംഗിന്റെ ക്രിക്കറ്റ് ലീഗ്

കാസര്‍കോട്: കാസര്‍കോട് മര്‍ച്ചന്റ്‌സ് യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ മുട്ടത്തൊടി ലോഡ്‌സില്‍ നടന്ന മര്‍ച്ചന്റ്‌സ് ക്രിക്കറ്റ് ലീഗ് സീസണ്‍-2 ആവേശം പകരുന്നതായി. കാസര്‍കോട് നഗരത്തിലെ നൂറിലേറെ വരുന്ന യുവവ്യാപാരികള്‍ എട്ട് ടീമുകളായാണ് മത്സരിച്ചത്. വ്യാപാരത്തിന്റെ തിരക്കിനിടയില്‍ അന്യം നിന്നുപോവുമായിരുന്ന ഉള്ളിലെ കായിക മികവ് പലരും പുറത്തെടുത്തു. മത്സരത്തിന് മുന്നോടിയായി കാസര്‍കോട്ടെ വ്‌ളോഗര്‍മാരും പൊലീസുദ്യോഗസ്ഥരും തമ്മിലുള്ള സൗഹൃദമത്സരവും നടന്നു. ജില്ലാ പൊലീസ് മേധാവി വി.ബി വിജയ് ഭാരത് റെഡ്ഡി അടക്കം അണിനിരന്ന പൊലീസ് ടീം ജേതാക്കളായി. മത്സരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി മുഖ്യാതിഥിയായിരുന്നു. യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡണ്ട് നിസാര്‍ സിറ്റി കൂള്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ടി.എ ഇല്ല്യാസ്, എ.എ അസീസ്, മാഹിന്‍ കോളിക്കര, എം.എം മുനീര്‍, യൂത്ത് വിംഗ് ജില്ലാ നേതാക്കളായ നവാസ്, രഞ്ജിത്ത്, നൗഫല്‍ റിയല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മര്‍ച്ചന്റ്‌സ് ക്രിക്കറ്റ് ലീഗില്‍ ടീം ഭാരത് ജേതാക്കളായി. സിറ്റിഗോള്‍ഡ് ടീമാണ് റണ്ണേര്‍സ്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it