ജനറല്‍ ആസ്പത്രിയിലേക്ക് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രിന്റര്‍ നല്‍കി

കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നല്കുന്ന പ്രിന്റര്‍ പ്രസിഡണ്ട് ടി.എ ഇല്യാസ് ഹോസ്പിറ്റല്‍ സുപ്രണ്ട് ഡോ. ശ്രീകുമാറിന് കൈമാറുന്നു
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രിന്റര്‍ നല്‍കി. 24 മണിക്കൂര്‍ പോസ്റ്റ് മോര്‍ട്ടം സൗകര്യമുള്ള ജനറല്‍ ആസ്പത്രിയിലെ പോസ്റ്റ് മോര്‍ട്ടം രേഖകള്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് പ്രിന്റര്‍ നല്‍കിയത്. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ടി.എ ഇല്യാസ് ഹോസ്പിറ്റല്‍ സുപ്രണ്ട് ഡോ. ശ്രീകുമാറിന് കൈമാറി. ജനറല്‍ സെക്രട്ടറി കെ. ദിനേശ്, ട്രഷറര്‍ നഹീം അങ്കോള, ഭാരവാഹികളായ മുനീര്‍ അടുക്കത്ത്ബയല്‍, ഹാരീസ്, ഫോറന്‍സിക് സര്‍ജന്മാരായ ഡോ. രോഹിത്, ഡോ. ജിന്റോ, ഡോ. ജനാര്‍ദ്ദന നായക്, സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡണ്ട് അരുണ്‍ റാം, നഴ്‌സിംഗ് സുപ്രണ്ട് ലതാ, ഹെഡ് നഴ്‌സ് രജ്ജീന, ജീവനക്കാരായ മാഹിന്‍ കുന്നില്‍, ശ്രീധരന്‍ സംബന്ധിച്ചു.