നിയമങ്ങള്‍ ശരിയായി ഉപയോഗപ്പെടുത്താന്‍ കഴിയണം- എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

കാസര്‍കോട്: നിയമങ്ങള്‍ ശരിയായി ഉപയോഗപ്പെടുത്താന്‍ സാധാരണക്കാര്‍ക്കും കഴിയണമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ദേശീയ ഉപഭോക്തൃ അവകാശ ദിനത്തോടനുബന്ധിച്ച് ജില്ലാ ഉപഭോക്തൃ കാര്യവകുപ്പ് സംഘടിപ്പിച്ച ജില്ലാതല ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപഭോക്തൃ നിയമങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് കൃത്യമായ അവബോധം ഉണ്ടായാല്‍ മാത്രമേ സാധാരണക്കാര്‍ക്ക് നിയമങ്ങള്‍ ശരിയായ രീതിയില്‍ വിനിയോഗിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡണ്ട് കെ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചെങ്കള പഞ്ചായത്ത് മെമ്പര്‍ വി.എ. മുഹമ്മദ് ഹനീഫ, കാസര്‍കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. എ.ജി. നായര്‍, ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ അംഗം കെ.ജി ബീന, ജില്ലാ സപ്ലൈ ഓഫീസര്‍ കെ.എന്‍ ബിന്ദു എന്നിവര്‍ സംസാരിച്ചു. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ അസി. രജിസ്ട്രാര്‍ എം. ജയപ്രകാശ് സ്വാഗതവും മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.എം ഷാജു നന്ദിയും പറഞ്ഞു. 'ഡിജിറ്റല്‍ നീതിയിലൂടെ കാര്യക്ഷമവും വേഗത്തിലുള്ളതുമായ തീര്‍പ്പാക്കല്‍' എന്ന വിഷയത്തില്‍ നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ അസി. പ്രൊഫ. രമ്യ സന്തോഷ് മുഖ്യപ്രഭാഷണം നടത്തി.
ഉപഭോക്തൃ അവകാശ ദിനത്തോടനുബന്ധിച്ച് ജില്ലാ ഉപഭോക്തൃ കാര്യവകുപ്പ് സംഘടിപ്പിച്ച ജില്ലാതല ദിനാഘോഷം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

