കെ.വി. കുമാരന്‍ മാസ്റ്ററെ ആദരിച്ചു

കെ.വി. കുമാരന്‍ മാസ്റ്റര്‍ക്ക് ചൗക്കി സന്ദേശം നല്കിയ ആദരവ് പരിപാടിയില്‍ പി. ദാമോദരന്‍ ഷാളണിയിക്കുന്നു
മൊഗ്രാല്‍പുത്തൂര്‍: കേരള സാഹിത്യ അക്കാദമിയുടെ വിവര്‍ത്തനത്തിനുള്ള സമഗ്ര സംഭാവനക്കുള്ള അവാര്‍ഡും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും കരസ്ഥമാക്കിയ കെ.വി. കുമാരന്‍ മാസ്റ്ററെ ചൗക്കി സന്ദേശം ഗ്രന്ഥാലയം ആദരിച്ചു.
ഗ്രന്ഥാലയത്തിന് വേണ്ടി കാസര്‍കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. ദാമോദരന്‍ ഉപഹാരം നല്‍കിയും ഷാള്‍ അണിയിച്ചും ആദരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച് ഹമീദ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കെ.വി. മുകുന്ദന്‍ മാസ്റ്റര്‍, സന്ദേശം വനിതാവേദി സെക്രട്ടറി സന്‍ഫിയ, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.വി. കുമാരന്‍ മാസ്റ്റര്‍ മറുപടി പ്രസംഗം നടത്തി.
Next Story