കേരളം സമാനതകളില്ലാത്ത വ്യവസായ പുരോഗതിയില്‍-എ. നിസാറുദ്ദീന്‍

കെ.എസ്.എസ്.ഐ.എ ജില്ലാ ജനറല്‍ ബോഡി ചേര്‍ന്നു

കാസര്‍കോട്: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ 41-ാമത് വാര്‍ഷിക പൊതുയോഗം വിദ്യാനഗര്‍ സിഡ്‌കോ എസ്റ്റേറ്റിലെ വ്യവസായ ഭവനില്‍ ചേര്‍ന്നു. കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡണ്ട് എ. നിസാറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.

കേരളം സമാനതകളില്ലാത്ത വ്യവസായ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ തലത്തില്‍ വ്യവസായികള്‍ക്ക് അനുകൂല നിലപാട് ലഭിക്കുന്നുണ്ടെന്നും സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി ഇനിയും ഒരുപാട് കാര്യങ്ങള്‍ കെ.എസ്.എസ്.ഐ.എ നേടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി ജോസഫ് പൈക്കട, നോര്‍ത്ത് സോണ്‍ വൈസ് പ്രസിഡണ്ട് എ.വി. സുനില്‍ നാഥ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സജിത്ത് കുമാര്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡണ്ട് എസ്. രാജാറാമ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുജീബ് അഹ്മദ് സ്വാഗതം പറഞ്ഞു. ട്രഷറര്‍ അഷ്റഫ് മധൂര്‍ വരവ്-ചെലവ് കണക്കും ജോയിന്റ് സെക്രട്ടറി പ്രസീഷ് കുമാര്‍ എം. അനുശോചന സന്ദേശങ്ങളും അവതരിപ്പിച്ചു. കേരള സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് മുന്‍ ചെയര്‍മാന്‍ കെ.ജെ ഇമ്മാന്യുവല്‍, വൈസ് ചെയര്‍മാന്‍ കെ.ടി. സുഭാഷ് നാരായണന്‍ എന്നിവര്‍ കെ.എസ്.എസ്.എഫ് പ്രവര്‍ത്തനത്തെക്കുറിച്ച് സംസാരിച്ചു. മുന്‍ പ്രസിഡണ്ടുമാരായ കെ. ജനാര്‍ദ്ദനന്‍, കെ.ജെ ഇമ്മാനുവല്‍, മെയ്ഡ് ഇന്‍ കേരള- കെ ബ്രാന്റ് സര്‍ട്ടിഫിക്കേറ്റ് നേടിയ കല്ലട്ര ക്രിസ്റ്റല്‍ ബ്രാന്റ് വെളിച്ചെണ്ണ നിര്‍മാതാവും കല്ലട്ര ഓയില്‍ മില്‍സ് മാനേജിംഗ് ഡയറക്ടറുമായ അബ്ബാസ് കല്ലട്ര എന്നിവരെയും വ്യവസായം-മിഷന്‍ 1000 ജില്ലാതലത്തില്‍ ഉള്‍പ്പെട്ട 10 പേരില്‍ കെ.എസ്.എസ്.ഐ.എ അംഗങ്ങളായ കെ. സുബ്രായ അനന്തകാമത്ത് ആന്റ് സണ്‍സ് ഉടമ ഗിരിധര്‍ കാമത്ത്, ഫറൂക്ക് ബോര്‍ഡ്സ് ഉടമ ഫറൂക്ക് വി.എം, എ.ടി.എം. റബ്ബര്‍ ഇന്‍ഡസ്ട്രീസ് ഉടമ മണ്‍സൂര്‍ ഇബ്രാഹിം, കാര്‍ത്തിക ഫൂഡ് ഉടമ രഘു ബി. നാരായണന്‍ എന്നിവരെ ആദരിച്ചു. സ്റ്റുഡന്റ് അവാര്‍ഡ് ജേതാക്കളെ ഉപഹാരങ്ങളും ക്യാഷ് അവാര്‍ഡുകളും നല്‍കി അനുമോദിച്ചു. മുന്‍ പ്രസിഡണ്ടുമാരായ കെ. അഹമ്മദലി, കെ. രവീന്ദ്രന്‍, ബിന്ദു സി., പി.വി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സിഡ്ബി ബ്രാഞ്ച് മാനേജര്‍ വൈശാഖ് നായര്‍, ഫെഡറല്‍ ബാങ്ക് മാനേജര്‍മാരായ സോവിന്‍ തോമസ് കെ., ആദര്‍ശ് കെ.പി. എന്നിവര്‍ വായ്പാ പദ്ധതികളെക്കുറിച്ച് ക്ലാസ് നടത്തി. മെമ്പര്‍മാരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തവര്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി. വൈസ് പ്രസിഡണ്ട് സുഗതന്‍ കെ.വി നന്ദി പറഞ്ഞു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it