ഖദീജുമ്മയ്ക്ക് തുണയായി കെ.എസ്.ഇ.ബി എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍

വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിച്ച ഖദീജുമ്മയുടെ വീടിന് മുന്നില്‍ കെ.എസ്.ഇ.ബി എഞ്ചിനീയര്‍സ് അസോസിയേഷന്‍ അംഗങ്ങള്‍
കുമ്പള: കുമ്പള ബദ്‌രിയാ നഗറിലെ വിധവയായ ഖദീജുമ്മയ്ക്ക് തുണയായി കെ.എസ്.ഇ.ബി എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍. പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി നിര്‍മ്മിക്കുന്ന വീടിന് മുകളില്‍ വൈദ്യുതി ലൈന്‍ ഉള്ളതിനാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി ഖദീജുമ്മയുടെ വീട് പണി പാതിവഴിയില്‍ മുടങ്ങിക്കിടക്കുകയായിരുന്നു. ഇതറിഞ്ഞി ഖദീജുമ്മയ്ക്ക് വൈദ്യുതി പോസ്റ്റ് മാറ്റി നല്‍കാന്‍ കെ.എസ്.ഇ.ബി എഞ്ചിനീയര്‍സ് അസോസിയേഷന്‍ തീരുമാനിക്കുകയായിരുന്നു. അംഗങ്ങളില്‍ നിന്ന് സ്വരൂപിച്ചടുത്ത 15,000 രൂപ ചെലവഴിച്ചാണ് വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിച്ചിരിക്കുന്നത്.
2019-20 വാര്‍ഷിക ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുമ്പള പഞ്ചായത്താണ് ഖദീജുമ്മക്ക് കുമ്പള നായികാപ്പ് ശിവാജി നഗറില്‍ സര്‍ക്കാരില്‍ നിന്ന് ലഭിച്ച ഭൂമിയില്‍ വീട് നിര്‍മ്മാണത്തിനായുള്ള ഫണ്ട് അനുവദിച്ചത്. വീടുപണി പകുതിയായപ്പോഴാണ് ഖദീജുമ്മയുടെ വീട് എന്ന സ്വപ്‌നത്തിന് വൈദ്യുതി ലൈന്‍ തടസ്സമായി നിന്നത്.
പിന്നീട് വൈദ്യുതി ലൈന്‍ മാറ്റിസ്ഥാപിക്കാന്‍ വേണ്ടി ഖദീജുമ്മ കെ.എസ്.ഇ.ബി, പഞ്ചായത്ത് ഓഫീസുകള്‍ കയറിയിറങ്ങുകയായിരുന്നു. സ്വന്തം ചെലവില്‍ വൈദ്യുതി പോസ്റ്റ് മാറ്റിസ്ഥാപിക്കാനുള്ള സാമ്പത്തികശേഷി വിധവയായ ഖദീജുമ്മയ്ക്കുണ്ടായിരുന്നില്ല. കൂലിവേല ചെയ്താണ് കുടുംബം നോക്കുന്നത്. നിലവില്‍ ബദ്‌രിയാ നഗറില്‍ വാടക കെട്ടിടത്തിലാണ് താമസിക്കുന്നത്.
അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് നാഗരാജ് ഭട്ടിന്റെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും അസോസിയേഷന്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയുമായിരുന്നു. കാസര്‍കോട് സബ് ഡിവിഷനല്‍ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രവീന്ദ്രന്‍, സെക്ഷന്‍ അസി. എഞ്ചിനീയര്‍ സുമിത്രന്‍, എഞ്ചിനീയര്‍ സബ്‌നാദേവ് എന്നിവരാണ് നേതൃത്വം നല്‍കിയത്. കരാറുകാരന്‍ ദിനേശന്‍ പണിക്കൂലി പോലും വാങ്ങാതെയാണ് ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ ചെയ്തത്.
യൂണിറ്റ് സെക്രട്ടറി അബ്ദുല്‍ ഖാദര്‍ സി.എച്ച്, ട്രഷറര്‍ സുബിലാഷ് കുമാര്‍, കേന്ദ്ര ഭാരവാഹി സജിത് കുമാര്‍ തുടങ്ങിയവരും സംബന്ധിച്ചു.