കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാലം: യു.ഡി.എഫ് പ്രക്ഷോഭത്തിന്

ഉദുമ: 25 വര്‍ഷം മുമ്പ് പ്രാരംഭ നടപടികള്‍ തുടങ്ങി പിന്നീട് നിര്‍ത്തിവെച്ച കോട്ടിക്കുളം റെയില്‍വേ മേല്‍പാലം നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം നടത്താന്‍ യു.ഡി.എഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. കോട്ടിക്കുളം ആര്‍.ഒ.ബി റെയില്‍വേ ഒരു ഏക്കറോളം സ്ഥലം 20 വര്‍ഷം മുമ്പ് ഏറ്റെടുത്തുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തുടര്‍ നടപടികള്‍ എടുക്കാത്തതിനാല്‍ റെയില്‍ വേ പിങ്ക് ബുക്കില്‍ നിന്നും ഒഴിവാക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുകയും ആക്ഷന്‍ കമ്മിറ്റിയുടെ പ്രയത്‌നത്തിലൂടെ റെയില്‍വേ പിങ്ക് ബുക്കില്‍ ഉള്‍പ്പെടുത്തുകയും 2023 ജനുവരി 13ന് റെയില്‍വേ അന്തിമ അനുമതി നല്‍കുകയും ചെയ്തിരുന്നു.

ജില്ലയുടെ ടൂറിസം ഹബ്ബായ ഉദുമ പഞ്ചായത്തില്‍പ്പെടുന്ന കോട്ടിക്കുളം മേല്‍പാലത്തിന്റെ അനിവാര്യത മനസിലാക്കി അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഉദുമ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ഏപ്രില്‍ 15ന് 4 മണിക്ക് പാലക്കുന്നില്‍ ധര്‍ണ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. നടപടി ഇല്ലെങ്കില്‍ തുടര്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. ഡി.സി.സി മുന്‍ പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. കാപ്പില്‍ കെ.ബി.എം ഷെരീഫ് അധ്യക്ഷത വഹിച്ചു. ബി. ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. കെ.ഇ.എ ബക്കര്‍, വി.ആര്‍ വിദ്യാസാഗര്‍, ഗീതാ കൃഷ്ണന്‍, ശ്രീധരന്‍ വയലില്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി, പ്രഭാകരന്‍ തെക്കേക്കര, കാദര്‍ കാതീം, ഉദയമംഗലം സുകുമാരന്‍, ബി കൃഷ്ണന്‍, സുബൈര്‍ കേരള, താജുദ്ദീന്‍ കോട്ടിക്കുളം, അബ്ദുള്‍ റഹിമാന്‍ കറാമ, കാപ്പില്‍ ഷിയാസ്, കമലാക്ഷന്‍, പി.പി.ശ്രീധരന്‍, അമ്പാടി ഉദയ മംഗലം, വാസുമാങ്ങാട്, അബ്ദുല്‍ സലാം, പഞ്ചായത്ത് അംഗങ്ങളായ സൈനബ അബൂബക്കര്‍, ചന്ദ്രന്‍ നാലാം വാതുക്കല്‍, സുനില്‍ കുമാര്‍, ബഷീര്‍ പാക്യാര, നഫീസ പാക്യാര, ശകുന്തള, ബിന്ദുസുധന്‍, ഹാരിസ് അങ്കക്കളരി, ജാസ്മിന്‍ പ്രസംഗിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it