TRAFFIC JAM | കോട്ടച്ചേരി ബസ്സ്റ്റാന്റ് അടച്ചിട്ടു; നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

കാഞ്ഞങ്ങാട്: കോട്ടച്ചേരിയിലെ പഴയ ബസ്സ്റ്റാന്റ് യാര്‍ഡ് അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ടു. ആറുമാസത്തേക്കാണ് അടച്ചിടുന്നതെന്നാണ് നഗരസഭാ സെക്രട്ടറിയുടെ അറിയിപ്പിലു ള്ളത്. ഇന്നലെ രാവിലെ മുതലാണ് ബസുകളുടെ പ്രവേശനം നിരോധിച്ചത്. ഇവിടുത്തെ യാര്‍ഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് വേണ്ടിയാണ് അടച്ചിടുന്നത്. അതിനിടെ ബസ്സ്റ്റാന്റ് അടച്ചിട്ടതോടെ സ്റ്റാന്റിന്റെ മുന്‍വശം ബസുകള്‍ കൂട്ടത്തോടെ നിര്‍ത്തിയിട്ടു തുടങ്ങി. ഇതോടെ ഗതാഗത തടസവും തിരക്കുമേറി. ബസുകള്‍ പുതിയ ബസ്സ്റ്റാന്റിലേക്ക് പോകണമെന്ന നിര്‍ദ്ദേശം നേരത്തെ നല്‍കിയിരുന്നുവെങ്കിലും പല ബസ് ജീവനക്കാരും ഇത് പാലിച്ചില്ല. മുന്‍വശത്തെ സ്റ്റേറ്റ് ഹൈവേയില്‍ ബസുകള്‍ രണ്ടുവരിയായി നിര്‍ത്തിയിട്ട് ആളുകളെ കയറ്റുന്നതും ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ട്. വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകള്‍ നിര്‍ത്തിയിടുന്ന സ്ഥലം അറിയിപ്പായി നല്‍കാത്തത് യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി. അതേസമയം ബസുകള്‍ കൂടുതല്‍ സമയം നിര്‍ത്തിയിട്ട് ആളുകളെ കയറ്റുന്നതും പ്രയാസമുണ്ടാക്കുന്നുണ്ട്.



Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it