CHARITABLE | 'കെ.എം.സി.സി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മനുഷ്യത്വത്തെ തൊട്ടുണര്‍ത്തുന്നു'

ബോവിക്കാനം: കെ.എം.സി.സി നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷയറ്റ പതിനായിരങ്ങള്‍ക്ക് ആശ്വാസം പകരുന്നുണ്ടെന്നും പ്രവാസ ലോകത്ത് സ്വയം നേരിടുന്ന പ്രയാസങ്ങള്‍ മറന്ന് വേദന പേറുന്നവരെ ചേര്‍ത്തു നിര്‍ത്താനുള്ള ഹൃദയ വിശാല മനുഷ്യത്വത്തെതൊട്ടുണര്‍ത്തുന്ന നന്മയാണെന്നും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹിമാന്‍ പറഞ്ഞു. ദുബായ് കെ.എം.സി.സി. മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മുഖേന നിര്‍ധന കുടുംബങ്ങള്‍ക്ക് നല്‍കിയ പെരുന്നാള്‍ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷെഫീഖ് മൈക്കുഴി അധ്യക്ഷത വഹിച്ചു. അഡ്വ. ജുനൈദ് സ്വാഗതം പറഞ്ഞു. എ.ബി. ഷാഫി, കെ. ബി മുഹമ്മദ് കുഞ്ഞി, ബി.എം. അബൂബക്കര്‍, എം.കെ. അബ്ദുല്‍ റഹിമാന്‍ ഹാജി, മന്‍സൂര്‍ മല്ലത്ത്, ഖാലിദ് ബെള്ളിപ്പാടി, ഷെരീഫ് കൊടവഞ്ചി, ഹനീഫ കട്ടക്കാല്‍, മാര്‍ക്ക് മുഹമ്മദ്, ബഷീര്‍ പള്ളങ്കോട്, ഹനീഫ പൈക്ക, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, ബി.കെ. ഹംസ അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.

ദുബായ് കെ.എം.സി.സി. മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ പെരുന്നാള്‍ കിറ്റ് വിതരണം മുസ്ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി എ. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it