കാസര്‍കോടിന് നവ്യാനുഭവം പകര്‍ന്ന് കെ.എം.സി.സി 'ഹല സെനാരിയോ'

കാസര്‍കോട്: ദുബായ് കെ.എം.സി.സി ജില്ലാ കമ്മറ്റി ഒക്‌ടോബറില്‍ സംഘടിപ്പിക്കുന്ന 'ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റി'ന്റെ പ്രചരണാര്‍ത്ഥം കാസര്‍കോട്ട് സംഘടിപ്പിച്ച ഹല സെനാരിയോ ജനപങ്കാളിത്തവും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. കാസര്‍കോട് ആര്‍.കെ മാളിലെ ഗ്രാന്‍ഡിയര്‍ ഹാളില്‍ ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് മാഹിന്‍ ഹാജി കല്ലട്ര ഉദ്ഘാടനം ചെയ്തു. ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് കെയര്‍ കാസര്‍കോട് സി.എച്ച് സെന്ററുമായി സഹകരിച്ച് നടപ്പിലാക്കുന്ന സൗജന്യ ഡയാലിസിസ് പ്രോജക്ട് ലോഞ്ചിംഗ് ജില്ലാ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ നിര്‍വ്വഹിച്ചു. സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ ലത്തീഫ് ഉപ്പളഗേറ്റ് ആമുഖ ഭാഷണം നടത്തി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷ്‌റഫ് എം. എല്‍.എ, ജില്ലാ ലീഗ് ട്രഷറര്‍ മുനീര്‍ ഹാജി സംസാരിച്ചു. കരീം കോളിയാട് ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റിന്റെ തീം സോങ്ങ് ലോഞ്ചിംഗ് നിര്‍വ്വഹിച്ചു. പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കര്‍ സുലൈമാന്‍ മേല്‍പത്തൂര്‍ മുഖ്യഭാഷണം നടത്തി. തുടര്‍ന്ന് കേരളത്തിലെ പ്രശസ്തരായ സൂഫി ഗായകരായ സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറും നയിച്ച ഗസല്‍ നൈറ്റും അരങ്ങേറി. ദുബായ് കെ.എം.സി.സി. ജന. സെക്രട്ടറിയും ഹല കാസര്‍കോടിന്റെ ചീഫ് പാട്രണറുമായ യഹ്‌യ തളങ്കര ആശംസ അറിയിച്ചു. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളായ കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, എ.ബി ഷാഫി, ടി.സി.എ റഹ്മാന്‍, അബദുല്ലക്കുഞ്ഞി ചെര്‍ക്കളം, സംസ്ഥാന കെ.എം സി.സി ഭാരവാഹികളായ അബ്ദുല്ല ആറങ്ങാടി, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീല്‍, ജില്ലാ ഭാരവാഹികളായ അബ്ബാസ് കെ.പി, മൊയ്തീന്‍ അബ്ബ, പി.ഡി നൂറുദ്ദീന്‍, ബഷീര്‍ പാറപ്പള്ളി, ആസിഫ് ഹൊസങ്കടി, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജില്ലാ ഭാരവാഹികളായ അസീസ് കളത്തൂര്‍, ആസിഫ് സഹീര്‍, എസ്.ടി.യു ജില്ലാ ഭാരവാഹികളായ എ. അഹമ്മദ് ഹാജി, മുത്തലിബ് പാറക്കെട്ട്, മുസ്ലിംലീഗിന്റെ മറ്റ് പോഷക സംഘടനാ നേതാക്കള്‍, വിവിധ എമിറേറ്റ്‌സുകളിലെ കെ.എം.സി.സി നേതാക്കളായ അന്‍വര്‍ ചേരങ്കൈ, ലുക്മാന്‍ തളങ്കര, ടി.എ ഖാലിദ്, ഖാദര്‍ അണങ്കൂര്‍, അനീസ് മാങ്ങാട്, സാദിഖ് പാക്യാര, നവാസ് ചെങ്കള, സലീം അലിബാഗ്, അഷറഫ് മവ്വല്‍, മാധ്യമ-സാംസ്‌കാരിക മേഖലകളിലെ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ സംബന്ധിച്ചു. സെക്രട്ടറി ബഷീര്‍ പാറപള്ളി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. പി.ഡി നൂറുദ്ദീന്‍ നന്ദി പറഞ്ഞു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it