കെ.എം. ഹസ്സന്‍ ഫുട്‌ബോള്‍ അക്കാദമി നാലാം വാര്‍ഷികാഘോഷം

കെ.എം. ഹസ്സന്‍ ഫുട്‌ബോള്‍ അക്കാദമിയുടെ നാലാം വാര്‍ഷിക ആഘോഷ ചടങ്ങില്‍ പങ്കെടുത്ത അതിഥികളും ക്യാമ്പ് അംഗങ്ങളും
തളങ്കര: നൂറിലേറെ കുരുന്നുകള്‍ക്ക് സൗജന്യ ഫുട്‌ബോള്‍ പരിശീലനം നല്‍കിയും പലരെയും ജില്ലാ, സംസ്ഥാന തലങ്ങളിലേക്ക് വളര്‍ത്തിയും തളങ്കര പള്ളിക്കാലിലെ കെ.എം. ഹസ്സന്‍ ഫുട്‌ബോള്‍ അക്കാദമി നാലാം വര്‍ഷത്തിലേക്ക്. നാലാം വാര്‍ഷികാഘോഷം മെഡോണ സ്‌കൂള്‍ ഗ്രൗണ്ടില്‍ മാധ്യമ പ്രവര്‍ത്തകന്‍ ടി.എ. ഷാഫി ഉദ്ഘാടനം ചെയ്തു. കെ.എം. ഹസ്സന്‍ ഫുട്‌ബോള്‍ അക്കാദമി ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ അധ്യക്ഷത വഹിച്ചു. ക്യാമ്പ് അംഗങ്ങള്‍ക്കുള്ള ഫുട്‌ബോള്‍ കിറ്റ് വിതരണം പള്ളിക്കാല്‍ ക്രിക്കറ്റ് ക്ലബ് പ്രസിഡണ്ട് ബച്ചി കാര്‍വാര്‍ നിര്‍വ്വഹിച്ചു. ഫുട്‌ബോള്‍ അക്കാദമിയുടെ പ്രവര്‍ത്തനവും ലക്ഷ്യങ്ങളും ശുഹൈബ് കെ. വിശദീകരിച്ചു. കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ് ജനറല്‍ സെക്രട്ടറി എന്‍.കെ. അന്‍വര്‍, ഫുട്‌ബോള്‍ അക്കാദമി ജനറല്‍ കണ്‍വീനര്‍ അമാന്‍ അങ്കാര്‍, കോച്ച് നവാസ് പള്ളിക്കാല്‍, ഹാരിസ് തുടങ്ങിയവര്‍ സംബന്ധിച്ചു.