ലങ്കാടി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് മൂന്നാം സ്ഥാനം; ടീമിന് കാസര്‍കോട് സ്വീകരണം നല്‍കി

വഡോദര: ഗുജറാത്തിലെ വഡോദരയില്‍ നടന്ന 15-ാമത് ജൂനിയര്‍ ഗേള്‍സ് നാഷണല്‍ ലങ്കാടി ചാമ്പ്യന്‍ഷിപ്പില്‍ കേരളം മഹാരാഷ്ട്രയെ പരാചയപ്പെടുത്തി മൂന്നാം സ്ഥാനം കരസ്ഥമാക്കി. ക്യാപ്റ്റന്‍ അമേയ കെ., വൈസ് ക്യാപ്റ്റന്‍ തീര്‍ത്ഥ എ.കെ എന്നിവരുടെ നേതൃത്വത്തിലാണ് കാസര്‍കോട് ജില്ലാ താരങ്ങള്‍ അടങ്ങിയ കേരളം നേട്ടം കൊയ്തത്. 15 സംസ്ഥാനങ്ങള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ കടുത്ത മത്സരങ്ങളാണ് നടന്നത്. ജൂനിയര്‍ ബോയ്‌സ് മത്സരത്തില്‍ കേരളം അഞ്ചാം സ്ഥാനം നേടി.

സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് കെ.വി ഗോപാലന്‍, ടീം കോച്ച് രാകേഷ് കൃഷ്ണന്‍, പ്രിന്‍സ് ലാല്‍, ശശിഗോഷ്, ടീം മാനേജര്‍ ഷെരീഫ് മാടാപ്പുറം, അനീഷ എന്നിവര്‍ ടീമിനെ അനുഗമിച്ചു. ഇന്ന് രാവിലെ തീവണ്ടി മാത്രം കാസര്‍കോട്ടെത്തിയ കേരള സംസ്ഥാന ടീമംഗങ്ങള്‍ക്കും ഒഫീഷ്യല്‍സിനും റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. കാസര്‍കോട് പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡണ്ട് ടി.എ. ഷാഫി പൂക്കള്‍ നല്‍കി ടീമിനെ സ്വീകരിച്ചു. നഗരസഭാംഗവും കായിക സംഘാടകനുമായ സിദ്ദീഖ് ചക്കര, അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് കെ.വി ഗോപാലന്‍, കോച്ച് രാകേഷ് കൃഷ്ണന്‍, ടീം മാനേജര്‍ ഷെരീഫ് മാടാപ്പുറം എന്നിവര്‍ സംബന്ധിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it