കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ സത്യാഗ്രഹം

കാസര്‍കോട്: കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു.) നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജലഭവനിലും ജില്ലാ കേന്ദ്രങ്ങളിലും നടത്തുന്ന പഞ്ചദിന സത്യാഗ്രഹത്തോട് അനുഭാവം പ്രകടിപ്പിച്ച് വിദ്യാനഗര്‍ ഡിവിഷന്‍ ഓഫീസിന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹം രണ്ടാം ദിനം എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം ഭാനുപ്രകാശ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ ട്രഷറര്‍ ബി. സുപ്രിയ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്രാഞ്ച് ട്രഷറര്‍ എം. ജയന്‍ സ്വാഗതം പറഞ്ഞു.
ആദ്യദിനത്തിലെ സമര വളണ്ടിയര്‍മാര്‍ക്ക് സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് വി.പി.പി മുസ്തഫ നാരങ്ങാ നീര് നല്‍കി. രണ്ടാം ദിനത്തില്‍ വി.വി പവിത്രമോഹനന്‍, ബി.വി പ്രിയേഷ്, വി.എം ബിനുമോന്‍, ടി. സുജിത്ത്, കെ. ശിവപ്രസാദ് എന്നിവര്‍ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു.
എ. സുധാകരന്‍, വി.പി.പി. മുസ്തഫ, കുമാരന്‍, പി.വി ശരത്, ബാലകൃഷ്ണന്‍, ജലാലുദ്ദീന്‍, പ്രകാശന്‍ മാസ്റ്റര്‍, പി. ജാനകി എന്നിവര്‍ സംസാരിച്ചു.
വിദ്യാനഗര്‍ ഡിവിഷന്‍ ഓഫീസിന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹം രണ്ടാം ദിനം എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം ഭാനുപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു