റഹ്മാന്‍ തായലങ്ങാടിക്ക് കേരള മാപ്പിള കലാ അക്കാദമി പുരസ്‌കാരം സമര്‍പ്പിച്ചു

റഹ്മാന്‍ തായലങ്ങാടിക്ക് കേരള മാപ്പിള കലാ അക്കാദമിയുടെ ടി. ഉബൈദ് സ്മാരക പുരസ്‌കാരം ഡോ. ഹുസൈന്‍ രണ്ടത്താണി സമ്മാനിക്കുന്നു
കാസര്‍കോട്: കേരള മാപ്പിള കലാ അക്കാദമി സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് പ്രഖ്യാപിച്ച ടി. ഉബൈദ് സ്മാരക പുരസ്‌കാരം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരുമായ റഹ്മാന്‍ തായലങ്ങാടിക്ക് സമര്‍പ്പിച്ചു. കാസര്‍കോട് ജില്ലാ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി പുരസ്‌കാര സമര്‍പ്പണം നടത്തി. 10,001 രൂപയും ഉപഹാര വും അടങ്ങുന്നതാണ് പുരസ്‌കാരം. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം പൊന്നാടയണിയിച്ചു. അഡ്വ. ബി. എഫ് അബ്ദുല്‍റഹ്മാന്‍ ക്യാഷ് അവാര്‍ഡ് കൈമാറി. സംസ്ഥാന ആക്റ്റിംഗ് പ്രസിഡണ്ട് എ.കെ മുസ്തഫ അധ്യക്ഷത വഹിച്ചു. എ. അബ്ദുല്‍ റഹിമാന്‍, എ.എസ് മുഹമ്മദ്കുഞ്ഞി, പി.വി ഹസീബ് റഹ്മാന്‍, കബീര്‍ ചെര്‍ക്കള, എം.വി സന്തോഷ് കുമാര്‍, ടി.എ ഷാഫി, മുജീബ് അഹ്മദ്, മുഹമ്മദലി മാസ്റ്റര്‍, അഷ്‌റഫലി ചേരങ്കൈ, ഷരീഫ് കൊടവഞ്ചി പ്രസംഗിച്ചു. ഡോ. എ.എ അബ്ദുല്‍ സത്താര്‍, മൂസ ബി. ചെര്‍ക്കള, കെ.എം ഹനീഫ്, എ. ബെണ്ടിച്ചാല്‍, രവീന്ദ്രന്‍ രാവണേശ്വരം, സി.എല്‍ ഹമീദ്, എ.കെ റിയാസ് മുഹമ്മദ്, ഷാഫി എ. നെല്ലിക്കുന്ന്, കെ.എച്ച് മുഹമ്മദ്, എരിയാല്‍ ഷരീഫ്, എം. എ മുംതാസ് ടീച്ചര്‍, ഷരീഫ് കാപ്പില്‍, ജലീല്‍ അണങ്കൂര്‍, എം.എ നജീബ്, മൂസാ ബാസിത്ത്, അബ്ദുല്ല കുഞ്ഞി ഉദുമ, ഫാറൂഖ് കാസ്മി, ഷമീര്‍ ആമസോണ്‍, കെ.പി.എസ് വിദ്യാനഗര്‍, എം.എച്ച് അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ ഖാദര്‍ വില്‍റോഡി, അഷ്‌റഫ് ഉലൂജി, ശംസുദ്ദീന്‍ ബ്ലാര്‍ക്കോട്, റഹീം തെരുവത്ത്, ഹമീദ് ബദിയടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍ സ്വാഗതവും ജില്ലാ പ്രസിഡണ്ട് റൗഫ് ബാവിക്കര നന്ദിയും പറഞ്ഞു.