കേരള മാപ്പിള കലാ അക്കാദമി: എ.കെ മുസ്തഫ പ്രസി., ആരിഫ് കാപ്പില്‍ ജന. സെക്ര.

എ.കെ മുസ്തഫ പ്രസി., ആരിഫ് കാപ്പില്‍ ജന. സെക്ര., ചാലോടന്‍ രാജീവന്‍ ട്രഷ.
കാസര്‍കോട്: കേരള മാപ്പിള കലാ അക്കാദമിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി കാസര്‍കോട് സ്വദേശി ആരിഫ് കാപ്പിലിനെ തിരഞ്ഞെടുത്തു. എ.കെ മുസ്തഫ തിരൂരങ്ങാടിയാണ് പ്രസിഡണ്ട്. ചാലോടന്‍ രാജീവന്‍ കണ്ണൂര്‍ ട്രഷററും നൗഷാദ് വടകര ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമാണ്. പ്രൊഫ. എ.പി സുബൈര്‍ (സീനിയര്‍ വൈസ് പ്രസിഡണ്ട്), കൊച്ചിന്‍ ശരീഫ്, മുക്കം സാജിത, രാധാകൃഷ്ണന്‍ പൂവത്തിക്കല്‍, ഷംസുദ്ദീന്‍ വാത്യേടത്ത്, ഫസല്‍ കൊടുവള്ളി (വൈ. പ്രസി.), ഇഷ്‌റത്ത് സബ വണ്ടൂര്‍, വി.എം സിറാജ് ഈരാറ്റുപേട്ട, എ.കെ നിയമത്തുല്ല, ഹമീദ് കോട്ടോപ്പാടം (സെക്ര.), ടി.കെ മുഹമ്മദലി (ചീഫ് കോഡിനേറ്റര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ശില്‍പശാല സമിതി ചെയര്‍മാനായി നാസര്‍ മേച്ചേരിയും കണ്‍വീനറായി പി.വി ഹസീബ് റഹ്മാനും, സ്‌നേഹം ചാരിറ്റിവിങ് ചെയര്‍മാനായി കെ.കെ മുഹമ്മദ് റഫീഖും കണ്‍വീനറായി അബ്ദുറഹിമാന്‍ കള്ളിത്തോടിയും ട്രഷററായി സൂപ്പി തിരുവള്ളൂരും, ഇശല്‍കൂട്ടം ചെയര്‍മാനായി സാബിക്ക് കൊഴങ്ങോറനും തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് കാലിക്കറ്റ് ടവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കൗണ്‍സില്‍ മീറ്റില്‍ എ.കെ മുസ്തഫ അധ്യക്ഷത വഹിച്ചു. കെ.കെ റഫീഖ്, അഷ്‌റഫ് കൊടുവള്ളി, ഹസീബ് റഹ്മാന്‍ എന്നിവരുടെ അടങ്ങിയ തിരഞ്ഞെടുപ്പ് സമിതി ഭാരവാഹികളെ പ്രഖ്യാപിച്ചു. ലുക്മാന്‍ അരീക്കോട് (മലപ്പുറം), എം.കെ അഷ്റഫ് വാണിമേല്‍ (കോഴിക്കോട്), നാസര്‍ മാങ്ങാട് (കണ്ണൂര്‍), പി.ടി സലാം(പാലക്കാട്), സലീം (തൃശൂര്‍), സിയാദ് തന്മനം (എറണാകുളം), നവാസ് (ആലപ്പുഴ), നാസര്‍ പാലൂര്‍ (വയനാട്), അബ്ദുല്ല പടന്ന, യൂസഫ് കട്ടത്തടുക്ക (കാസര്‍ കോട്), പി.എ സീതി മാസ്റ്റര്‍ കൊടുങ്ങല്ലൂര്‍, കണ്ണൂര്‍ മമ്മാലി തുടങ്ങിയവര്‍ സംസാരിച്ചു.

