ബദിയടുക്ക ടൗണ്‍ കെടഞ്ചി റോഡ് ഹൈമാസ്റ്റ് വെളിച്ചത്തില്‍

ബദിയടുക്ക കെടഞ്ചി റോഡ് ജംഗ്ഷനില്‍ എം.പിയുടെ വികസന ഫണ്ടില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സംസാരിക്കുന്നു
ബദിയടുക്ക: ബദിയടുക്ക ടൗണിലെ മൂന്ന് ആരാധനലയങ്ങളുടെ സംഗമ സ്ഥലമായ കെടഞ്ചി റോഡ് ജംഗ്ഷന്‍ ഇനി ഹൈമാസ്റ്റ് വെളിച്ചത്തില്‍. കെടഞ്ചി ജംഗ്ഷന്‍ വര്‍ഷങ്ങളായി ഇരുട്ടിലായിരുന്നു. പ്രദേശവാസികളുടെ ആവശ്യം കണക്കിലെടുത്ത് എം.പിയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും ബദിയടുക്ക പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ കെടഞ്ചിയിലേക്ക് അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വ്വഹിച്ചു. ഇതോടെ കെടഞ്ചി മഹാവിഷ്ണു ക്ഷേത്രം, കണ്ണിയത്ത് അക്കാദമി, സെന്റ് മേരീസ് ദേവാലയം എന്നീ ആരാധനാലയങ്ങളിലേക്കെത്തുന്ന റോഡ് പ്രകാശപൂരിതമായി.
മാഹിന്‍ കേളോട്ട്, എം. നാരായണന്‍ നീര്‍ച്ചാല്‍, ശ്യാം പ്രസാദ് മാന്യ, ഹമീദ് പള്ളത്തടുക്ക, സാമൂഹ്യ പ്രവര്‍ത്തകരായ ഹമീദ് കെടഞ്ചി, ഇബ്രാഹിം സിഡ്‌കോ, ജമാല്‍ ബി.എസ്, ഹനീഫ കുവ്വത്തോട്ടി, ഇബ്രാഹിം ബി. കെ., സിറാജ് പെപ്പെ, മുസ്ഫി, ഷാഫി ബദിയടുക്ക സംബന്ധിച്ചു.