കാസര്‍കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍: ശ്യാമളാ ദേവി പ്രസിഡണ്ട്, ദാമോദരന്‍ സെക്രട്ടറി

പി.പി ശ്യാമള ദേവി, ദാമോദരന്‍
കാസര്‍കോട്: ഏഴാം ലൈബ്രറി കൗണ്‍സില്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കാസര്‍കോട് താലൂക്ക് കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡണ്ടായി അഡ്വ. പി.പി ശ്യാമള ദേവിയെയും സെക്രട്ടറിയായി പി. ദാമോദരനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: രാഘവന് വലിയവീട് (വൈ. പ്രസി.), കെ.വി സജേഷ് (ജോ. സെക്ര.). എസ്.വി അശോക് കുമാര്‍, ഇ. പ്രഭാകരന്, കെ. ബിജു ഉണ്ണിത്താന്, സി. കുഞ്ഞിക്കണ്ണന്, പി.വി രാജേഷ് മാസ്റ്റര്‍ (എക്സി. കമ്മിറ്റി അംഗങ്ങള്‍). ഐക്യകണ്ഠേനയായിരുന്നു തിരഞ്ഞെടുപ്പ്. കാസര്‍കോട് ഉപജില്ല വിദ്യഭ്യാസ ഓഫീസര്‍ അഗസ്റ്റിന് ബെര്‍ണാഡോ മൊണ്ടേരിയോ തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.
Next Story