കാസര്‍കോട് സബ് ജില്ലാ കലോത്സവം: സ്‌നേഹം കൊണ്ട് കലവറ നിറച്ച് ചെമ്മനാട് ജമാഅത്ത് സ്‌കൂള്‍

കാസര്‍കോട്: കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന കാസര്‍കോട് സബ് ജില്ലാ സ്‌കൂള്‍ കലോത്സവ കലവറയിലേക്ക് നിരവധി സാധനങ്ങളുമായി ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധികൃതരും. അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറിയും പഞ്ചസാരയും ഉള്‍പ്പെടെയുള്ളവയാണ് ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ വകയായി കാസര്‍കോട് ജി.എച്ച്.എസ്.എസില്‍ എത്തിച്ചത്. സ്‌കൂളിന് സംഘാടക സമിതി നന്ദി അറിയിച്ചു. ഇന്നലെ ആരംഭിച്ച സ്റ്റേജിതര മത്സരങ്ങള്‍ ഇന്നും തുടരുകയാണ്. ഇന്നലെ 58 മത്സരങ്ങള്‍ പൂര്‍ത്തിയായി. പദ്യം ചൊല്ലല്‍, അഭിനയഗാനം, കടങ്കഥ, ചിത്രരചന, അഭിനയഗീതം, കഥാകഥനം തുടങ്ങിയ മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. സ്റ്റേജ് മത്സരങ്ങള്‍ 3 മുതല്‍ 5 വരെ നടക്കും.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it