കാസര്‍കോട് ഉപജില്ലാ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗത്തിന് നല്‍കി പ്രകാശനം ചെയ്യുന്നു
കാസര്‍കോട്: ഒക്ടോബര്‍ 30, 31 നവംബര്‍ 3, 4, 5 തീയതികളില്‍ കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ഉപജില്ലാ സ്‌കൂള്‍ കലോത്സവം -2025 ലോഗോ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗത്തിന് നല്‍കി പ്രകാശനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ പൊടിക്കുണ്ട് സ്വദേശി വി.പി ജ്യോതിഷ് കുമാര്‍ ആണ് ലോഗോ രൂപകല്‍പന ചെയ്തത്. 29 ഓളം എന്‍ടികളില്‍ നിന്നാണ് ലോഗോ തിരഞ്ഞെടുത്തത്. ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ്, രജിസ്‌ട്രേഷന്‍ കമ്മറ്റി ചെയര്‍മാന്‍ രജനി പ്രഭാകരന്‍, മീഡിയ ആന്റ് പബ്ലിസിറ്റി ചെയര്‍മാന്‍ പ്രദീപ് നാരായണന്‍, സീനിയര്‍ അസിസ്റ്റന്റ് ബി. ഉഷാകുമാരി, പി.ടി.എ പ്രസിഡണ്ട് എന്‍.കെ ഉദയകുമാര്‍, സ്റ്റാഫ് സെക്രട്ടറി എന്‍. അബ്ദുല്‍ റഹിമാന്‍, എസ്.എം.സി ചെയര്‍മാന്‍ ആന്‍സി മാത്യു, നാസിം ജഹാംഗീര്‍, ഡി. എസ് പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക എ. ഉഷ സ്വാഗതവും സി.കെ മദനന്‍ നന്ദിയും പറഞ്ഞു. ധനസമാഹരണത്തിന്റെ ഭാഗമായി കെ.വി.ആര്‍ നല്‍കുന്ന ചെക്ക് കെ.വി.ആര്‍ പി.ആര്‍.ഒ ശിവശങ്കരനില്‍ നിന്ന് എം.എല്‍.എ ഏറ്റുവാങ്ങി.