കാസര്‍കോട് റോട്ടറി ഭാരവാഹികള്‍ സ്ഥാനമേറ്റു

കാസര്‍കോട്: 2025-26 വര്‍ഷത്തെ കാസര്‍കോട് റോട്ടറി ഭാരവാഹികള്‍ റോട്ടറി ഭവനില്‍ നടന്ന ചടങ്ങില്‍ സ്ഥാനമേറ്റു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ എ. മണി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ടായി നിഹാല്‍ ജോയിയും സെക്രട്ടറിയായി വിശ്വജിത്തും സ്ഥാനമേറ്റു. ഡോ. ബി. നാരായണ നായക്ക് അധ്യക്ഷത വഹിച്ചു. സോണല്‍ കോഡിനേറ്റര്‍ രാജേഷ് കാമത്ത്, അസി. ഗവര്‍ണര്‍ കെ. ശിവദാസ് കിനേരി, ഗവര്‍ണേഴ്‌സ് ഗ്രൂപ്പ് റപ്രസെന്റേറ്റീവ് ഗോകുല്‍ചന്ദ്രബാബു പ്രസംഗിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മാഹിന്‍ കോളിക്കര സ്വഗതവും വിശ്വജിത്ത് നന്ദിയും പറഞ്ഞു.


കാസര്‍കോട് റോട്ടറി ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ എ. മണി ഉദ്ഘാടനം ചെയ്യുന്നു


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it