നെല്ലിക്കുന്നില്‍ കാസര്‍കോട് നഗരസഭയുടെ 'നെല്ലിക്കുന്ന് ബീച്ച് ഫെസ്റ്റ്' വരുന്നു; സംഘാടക സമിതി രൂപീകരിച്ചു

കാസര്‍കോട്: ടൂറിസം വികസനത്തിന്റെ ഭാഗമായി കൂടുതല്‍ ടൂറിസ്റ്റുകളെ കാസര്‍കോട്ടേക്ക് ആകര്‍ഷിക്കുന്നതിനായി കാസര്‍കോട് നഗരസഭ കാസര്‍കോട് നെല്ലിക്കുന്ന് ബീച്ചില്‍ 'നെല്ലിക്കുന്ന് ബീച്ച് ഫെസ്റ്റ്' സംഘടിപ്പിക്കുന്നു. മെയ് 9 മുതല്‍ 18 വരെ 10 ദിവസങ്ങളിലായി വിപുലമായ രീതിയിലാണ് ഫെസ്റ്റ്. ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി അമ്യൂസ്‌മെന്റ് പാര്‍ക്ക്, സാംസ്‌കാരിക പരിപാടികള്‍, ബുക്ക് ഫെയര്‍, വിവിധ കായിക-കലാ മത്സരങ്ങള്‍, ഫുഡ്‌ഫെസ്റ്റ്-സീ ഫുഡ് ഫെസ്റ്റ്, ഫ്‌ളവര്‍ ഷോ, മെഗാ തിരുവാതിര, മെഗാ ഒപ്പന, മെഗാ മാര്‍ഗംകളി, അഡ്വഞ്ചര്‍ റേസ്, കാര്‍ റേസ്, വാട്ടര്‍ സ്‌പോര്‍ട്‌സ്, പട്ടം പറത്തല്‍ തുടങ്ങിയവ ഒരുക്കും. ബീച്ച് ഫെസ്റ്റിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരണ യോഗം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി കെ, കൗണ്‍സിലര്‍മാരായ ലളിത എം, ഉമ എം, കാസര്‍കോട് സി.ഐ നളിനാക്ഷന്‍, ടി.എ. ഷാഫി, കെ.എം. ബഷീര്‍ തൊട്ടാന്‍, ആര്‍. ഗംഗാധരന്‍, പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു, എ.കെ.എം. അഷറഫ്, ഇ. ചന്ദ്രശേഖരന്‍, എം. രാജഗോപാലന്‍ എന്നിവര്‍ രക്ഷാധികാരികളായും നഗരസഭാ ചെയര്‍യാന്‍ അബ്ബാസ് ബീഗം ചെയര്‍മാനായും നഗരസഭാ സെക്രട്ടറി അബ്ദുല്‍ ജലീല്‍ ഡി.വി ജനറല്‍ കണ്‍വീനറായും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, ക്ഷേത്ര കമ്മിറ്റി/പള്ളി കമ്മിറ്റി പ്രസിഡണ്ടുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പത്രപ്രവര്‍ത്തകര്‍, വ്യാപാരി പ്രതിനിധികള്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും നഗരസഭാ ഉദ്യോഗസ്ഥര്‍ ജോയിന്റ് കന്‍വീനര്‍മാരായും സംഘാടക സമിതി രൂപീകരിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it