കാസര്‍കോട് മെഡിക്കല്‍ കോളേജ് സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥയുടെ സ്മാരകം- അഡ്വ. എം. ലിജു

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളേജിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ. എം. ലിജു ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: പിണറായി സര്‍ക്കാര്‍ മംഗലാപുരം നഗരത്തിലെ ആരോഗ്യ മേഖലയിലെ വ്യവസായികളുടെ കച്ചവട താല്‍പ്പര്യത്തിന് മുന്നില്‍ അടിയറവ് പറഞ്ഞ് കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനത്തെ അട്ടിമറിച്ചുവെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും കെ.പി.സി.സി ജന. സെക്രട്ടറിയുമായ അഡ്വ. എം. ലിജു ആരോപിച്ചു. ആരോഗ്യമേഖലയെ അവഗണിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളേജിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. എ. ഗോവിന്ദന്‍ നായര്‍, ഹക്കീം കുന്നില്‍, കെ. നീലകണ്ഠന്‍, എം. അസിനാര്‍, സാജിദ് മവ്വല്‍, അഡ്വ. കെ.കെ രാജേന്ദ്രന്‍, ബി.പി പ്രദീപ് കുമാര്‍, എം.സി പ്രഭാകരന്‍, സോമശേഖര ഷേണി, സുന്ദര ആരിക്കാടി, സി.വി ജയിംസ്, ഹരീഷ് പി. നായര്‍, മാഹിന്‍ കേളോട്ട്, കെ.വി വിജയന്‍, ജോയ് ജോസഫ്, മധുസൂദനന്‍ ബാലൂര്‍, കെ.വി ഭക്തവത്സലന്‍, ടി. ഗോപിനാഥന്‍ നായര്‍, എം. രാജീവന്‍ നമ്പ്യാര്‍, കെ. ഖാലിദ്, എ. വാസുദേവന്‍, എം. ബലരാമന്‍ നമ്പ്യാര്‍, കെ. വാരിജാക്ഷന്‍, എം. ലക്ഷ്മണ പ്രഭു, ശ്യാമപ്രസാദ് മാന്യ, ബി.എസ് ഗംഭീര എന്നിവര്‍ സംസാരിച്ചു.