കാസര്‍കോട് കുള്ളന്‍ പശുവിനെ സംസ്ഥാനത്തിന്റെ തനത് പശുവായി അംഗീകരിക്കാന്‍ സാധിക്കണം-മന്ത്രി

ബേളയിലെ കുള്ളന്‍പശു ഫാം അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: കാസര്‍കോട് കുള്ളന്‍ പശുവിനെ സംസ്ഥാനത്തിന്റെ തനത് പശുവായി അംഗീകരിക്കാന്‍ സാധിക്കണമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന, മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ബേളയിലെ കുള്ളന്‍പശു ഫാം അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 1000 കാസര്‍കോട് കുള്ളന്‍ പശുക്കളെ സംരക്ഷിക്കപ്പെട്ടാല്‍ നമുക്ക് സംസ്ഥാനത്തിന്റെ തനത് പശുവായി അംഗീകരിക്കാന്‍ സാധിക്കും മന്ത്രി പറഞ്ഞു. 90 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി.കെ മനോജ് കുമാര്‍ റിപ്പോര്‍ട്ട് അസതരിപ്പിച്ചു. പൊതുമരാമത്ത് എ.ഇ.എം. സജിത്ത് കുമാര്‍ കെട്ടിട നിര്‍മ്മാണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട് ബി. ശാന്ത മുഖ്യാതിഥിയായി. ബദിയടുക്ക പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. അബ്ബാസ്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ.പി സ്വപ്‌ന, അബ്ദുല്‍ റഹ്മാന്‍, കാസര്‍കോട് ചീഫ് വെറ്ററിനറി ഡോ. വി.വി പ്രദീപ് കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബി.എം സുബൈര്‍, പി. സുധാകര, ശ്യാമ പ്രസാദ്, അന്‍വര്‍ ഓസോണ്‍, മഹേഷ് നെടുഗള, മൃഗസംരക്ഷണ വകുപ്പ് റിട്ട. അഡീഷണല്‍ ഡയറക്ടര്‍ ഡോ.പി നാഗരാജ, കര്‍ഷക പ്രതിനിധി എന്നിവര്‍ സംസാരിച്ചു. അസി. ഡയറക്ടര്‍ ഇ. ചന്ദ്രബാബു സ്വാഗതവും മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി. പ്രശാന്ത് നന്ദിയും പറഞ്ഞു. ചങ്ങില്‍ കരാറുകാരനെയും എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സ്റ്റാള്‍ തയ്യാറാക്കുന്നതിനും മറ്റും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ജീവനക്കാര്‍ക്കും പുരസ്‌ക്കാരങ്ങള്‍ നല്‍കി ആദരിച്ചു.