കെ. കരുണാകരന്റെ പതിനഞ്ചാം ചരമവാര്‍ഷിക ദിനം ആചരിച്ചു

കാസര്‍കോട്: കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ സര്‍വ്വതോന്മുഖമായ പുരോഗതിക്ക് വേണ്ടി സൂക്ഷ്മതലത്തിലുള്ള വികസന കാഴ്ചപ്പാടോടെ നിലപാടുകള്‍ കൈക്കൊണ്ട ജനകീയ മുഖ്യമന്ത്രിയായിരുന്നു കെ. കരുണാകരന്‍ എന്ന് ഡി.സി.സി. പ്രസിഡണ്ട് പി.കെ. ഫൈസ ല്‍ പറഞ്ഞു.

ഡി.സി.സിയുടെ നേതൃത്വത്തില്‍ ജില്ലാ ഓഫീസില്‍ ലീഡര്‍ കെ. കരുണാകരന്റെ പതിനഞ്ചാം ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ ഛായാചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറല്‍ സെക്രട്ടറി എം.സി പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. എ. ഗോവിന്ദന്‍ നായര്‍, രമേശന്‍ കരുവാച്ചേരി, സോമശേഖര ഷേണി, അഡ്വ. പി.വി സുരേഷ്, മാമുനി വിജയന്‍, സി.വി ജെയിംസ്, വി.ആര്‍ വിദ്യാസാഗര്‍, സുന്ദര ആരിക്കാടി, എം. രാജീവന്‍ നമ്പ്യാര്‍, കെ. വി ഭക്തവത്സലന്‍, മിനി ചന്ദ്രന്‍, ഹര്‍ഷാദ് വൊര്‍ക്കാടി, എം.എ അബ്ദുള്‍ റസാഖ്, ശ്യാം പ്രസാദ് മാന്യ, മഹമൂദ് വട്ടയക്കാട്, ലക്ഷ്മണപ്രഭു, അര്‍ജുനന്‍ തായലങ്ങാടി, മനാഫ് നുള്ളിപ്പാടി, ബി.എ ഇസ്മയില്‍, അഡ്വ. സോജന്‍ കുന്നേല്‍, ഉഷ അര്‍ജുനന്‍, ഖാദര്‍ മാന്യ, പൃഥ്വിരാജ് ഷെട്ടി, പുരുഷോത്തമന്‍ നായര്‍, കമലാക്ഷ സുവര്‍ണ്ണ, ഹനീഫ് ചേരങ്കൈ, നാരായണ മണിയാണി, കെ.പി നാരായണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it