ജേര്‍ണലിസ്റ്റ് വടംവലി: സംഘാടക സമിതിയായി

കാസര്‍കോട് പ്രസ്‌ക്ലബ് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനതല ജേര്‍ണലിസ്റ്റ് വടംവലി മത്സരത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: പ്രസ്‌ക്ലബ് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടകസമിതായി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ സംഘാടക സമിതി രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡണ്ട് സിജു കണ്ണന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം ശോഭാ ബാലന്‍, വടംവലി അസോസിയേഷന്‍ പ്രതിനിധി ബാബു കോട്ടപ്പാറ, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ്, കൗണ്‍സിലര്‍ കെ.എം ഹനീഫ്, കെ. ശ്രീകാന്ത്, വി. രാജന്‍, ബിജു ഉണ്ണിത്താന്‍, അര്‍ജുനന്‍ തായലങ്ങാടി സംസാരിച്ചു. പ്രദീപ് നാരായണന്‍ സ്വാഗതവും സുരേന്ദ്രന്‍ മടിക്കൈ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ (ചെയ.), സിജു കണ്ണന്‍ (വര്‍ക്കിംഗ് ചെയ.), പ്രദീപ് നാരായണന്‍(കണ്‍.).