ജെ.സി.ഐ കാസര്‍കോട് ഹെറിറ്റേജ് സിറ്റി ഭാരവാഹികള്‍ സ്ഥാനമേറ്റു; 'ദി ചലഞ്ചേഴ്‌സ്' മാഗസിന്‍ പുറത്തിറക്കി

ജെ.സി.ഐ കാസര്‍കോട് ഹെറിറ്റേജ് സിറ്റിയുടെ ഭാരവാഹികള്‍ സ്ഥാനാരോഹണ ചടങ്ങ് മേഖല പ്രസിഡണ്ട് അരുണ്‍ പ്രഭു ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: ജെ.സി.ഐ കാസര്‍കോട് ഹെറിറ്റേജ് സിറ്റിയുടെ 2026 വര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനമേറ്റു. ചടങ്ങില്‍ ജെ.സി.ഐ കാസര്‍കോട് ഹെറിറ്റേജ് സിറ്റിയുടെ ത്രൈമാസിക മാഗസിന്‍ 'ദി ചലഞ്ചേഴ്‌സി'ന്റെ പ്രകാശനവും നടന്നു. പ്രസിഡണ്ടായി അഗ്‌നേഷ് കളരി, സെക്രട്ടറിയായി സതീഷ് പി.വി, ട്രഷററായി എ.കെ. ധന്യ സുഭാഷ് എന്നിവര്‍ 2026 വര്‍ഷത്തെ ഭാരവാഹി സംഘത്തെ നയിക്കും. സ്ഥാനാരോഹണ ചടങ്ങില്‍ വാമന്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. 2025 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജെ.സി.ഐ മേഖല പ്രസിഡണ്ട് അരുണ്‍ പ്രഭു ഉദ്ഘാടനം ചെയ്തു. 'ദി ചലഞ്ചേഴ്‌സ്' ത്രൈമാസികയുടെ പ്രകാശനവും അദ്ദേ ഹം നിര്‍വ്വഹിച്ചു. ജെ.സി.ഐ നാഷണല്‍ ട്രെയിനര്‍ രാജേഷ് കൂട്ടക്കണ്ണി മുഖ്യപ്രഭാഷണം നടത്തി. മേഖല വൈസ് പ്രസിഡണ്ട് സന്ദീപ് ഷേണായ്, ജെ.സി.ഐ കാസര്‍കോട് ഹെറിറ്റേജ് സിറ്റി ചാര്‍ട്ടര്‍ പ്രസിഡണ്ട് കെ.ടി. സുഭാഷ് നാരായണന്‍ സംസാരിച്ചു. മുന്‍ ജെ.സി.ഐ കുടുംബാംഗങ്ങള്‍ക്ക് പോയ വര്‍ഷത്തെ സേവനങ്ങള്‍ പരിഗണിച്ഛ് പ്രത്യേക ആദരവ് നല്‍കി. പ്രോഗ്രാം ഡയറക്ടര്‍ എ.കെ. ധന്യ സുഭാഷ് സ്വാഗതവും സെക്രെട്ടറി പി.വി. സതീഷ് നന്ദിയും പറഞ്ഞു.

