ഒരുമയുടെ സന്ദേശം വിളിച്ചോതി ജനമൈത്രി പൊലീസ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

കാസര്‍കോട് ജനമൈത്രി പൊലീസ് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ സംസാരിക്കുന്നു
കാസര്‍കോട്: കാസര്‍കോട് ജനമൈത്രി പൊലീസ് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഒരുമയുടെയും സൗഹാര്‍ദ്ദത്തിന്റെ യും വിളം ബമായി. വിവിധ മത നേതാക്കളും ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളും സംഘടനാ നേതാക്കളും അടക്കമുള്ളവര്‍ സംബന്ധിച്ചു. റമദാന്‍ നല്‍ കുന്ന സന്ദേശം നന്മയാര്‍ന്ന ജീവിതവും പരസ്പര ഐക്യവുമാണെന്ന് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, അഡീഷണല്‍ എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, മല്ലികാര്‍ജുന ക്ഷേത്രം മുന്‍ ട്രസ്റ്റി ഡോ. വെങ്കിട്ടരമണ ഹൊള്ള, തായലങ്ങാടി വ്യാകുലമാതാ പള്ളി വികാരി ഫാ. ലൂയിസ്, ഡി. വൈ.എസ്.പി സി.കെ സു നില്‍ കുമാര്‍, റിട്ട. എസ്.പി ടി.പി രഞ്ജിത് സം സാരിച്ചു. ടൗണ്‍ ഇന്‍സ്‌പെക്ടര്‍ നളിനാക്ഷന്‍ സ്വാഗതം പറഞ്ഞു.