ഐ.എന്‍.എല്‍ ജില്ലാ കമ്മിറ്റി: എം. ഹമീദ് ഹാജി പ്രസി., അസീസ് കടപ്പുറം ജന.സെക്ര.

കാസര്‍കോട്: പുതിയ മെമ്പര്‍ഷിപ്പിന്റെ അടിസ്ഥാനത്തിലുള്ള ഐ.എന്‍.എല്‍ ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡണ്ടായി എം. ഹമീദ് ഹാജിയെയും ജനറല്‍ സെക്രട്ടറിയായി അസീസ് കടപ്പുറത്തെയും ട്രഷററായി പി.കെ അബ്ദുല്‍ റഹിമാന്‍ മാസ്റ്ററെയും തിരഞ്ഞെടുത്തു. മാട്ടുമ്മല്‍ ഹസ്സനെ ആക്ടിംഗ് പ്രസിഡണ്ടായും ഹനീഫ ഹാജി, കെ.കെ അബ്ബാസ്, മമ്മു കോട്ടപ്പുറം, ഹാരിസ് ബെഡി എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും ഷാഫി സന്തോഷ് നഗര്‍, എ.ജി ബഷീര്‍, അബ്ദുല്‍ റഹ്മാന്‍ കളനാട് എന്നിവരെ സെകട്ടറിമാരായും തിരഞ്ഞെടുത്തു. പ്രസിഡണ്ട് എം. ഹമീദ് ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന പ്രസിഡണ്ടും മുന്‍മന്ത്രിയുമായ അഹമദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ മൊയ്തീന്‍ കുഞ്ഞി കളനാട്, എം.എ ലത്തീഫ്, എം. ഇബ്രാഹിം, പോഷക സംഘടന സംസ്ഥാന ഭാരവാഹികളായ റഹീം ബെണ്ടിച്ചാല്‍, അസീന ടീച്ചര്‍, എന്‍.എം അബ്ദുല്ല തുടങ്ങിയവര്‍ പ്രസംഗിച്ചു. റിട്ടേണിങ്ങ് ഓഫീസര്‍ ഹംസ ഹാജി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 2011 മുതല്‍ ഇത് അഞ്ചാമതാണ് അസീസ് കടപ്പുറം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്.

