ഇബ്രാഹിം ബേവിഞ്ച അനുസ്മരണം ഞായറാഴ്ച്ച

കാസര്‍കോട്: എഴുത്തുകാരനും അധ്യാപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു പ്രൊഫ. ഇബ്രാഹിം ബേവിഞ്ചയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോലായി ലൈബ്രറിയും ബേവിഞ്ച ഫൗണ്ടേഷനും സംയുക്തമായി 'ആ പാദമുദ്രകള്‍ മായില്ലൊരിക്കലും' എന്ന പേരില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 3ന് വൈകിട്ട് 4 മണിക്ക് ഹോട്ടല്‍ സിറ്റി ടവറിലാണ് പരിപാടി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ പരീക്ഷാ കണ്‍ട്രോളര്‍ പ്രൊഫ. കെ.പി. ജയരാജന്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. മുനിസിപ്പല്‍ കൗണ്‍സിലറും പി.എ. കോളേജിന്റെ മുന്‍ അഡ്മിനിസ്‌ട്രേറ്ററുമായ കെ.എം. ഹനീഫ് അധ്യക്ഷത വഹിക്കും. കലാ, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.
Next Story