ഹോട്ടല്‍ അസോസിയേഷന്‍ ധര്‍ണ്ണ നടത്തി

കുമ്പള: വര്‍ധിച്ചുവരുന്ന തട്ടുകടകളെയും സമാന്തര ഹോട്ടുകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിന്റെ ആദ്യഘട്ടമായി കുമ്പള പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പി.സി.ബിയുടെ പേരിലുള്ള പീഡനം അവസാനിപ്പിക്കുക, ഉറവിട മാലിന്യ സംസ്‌ക്കരണത്തിന് പൊതു സംവിധാനം ഏര്‍പ്പെടുത്തുക, കുമ്പള ടൗണിലും പരിസരത്തും വര്‍ധിച്ചുവരുന്ന തട്ടുകടകള്‍ക്കും സമാന്തര ഹോട്ടലുകള്‍ക്കുമെതിരെ നടപടി സ്വീകരിക്കുക, സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. ജില്ലാ പ്രസിഡണ്ട് നാരായാണ പൂജാരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് ഗസാലി, രാജന്‍ കളക്കര, സത്യന്‍ ഇരിയണ്ണി, അജേഷ് നുള്ളിപ്പാടി, നാരായണന്‍ ഊട്ടുപുര എന്നിവര്‍ സംസാരിച്ചു. എന്‍. അബ്ദുല്ല താജ് അധ്യക്ഷത വഹിച്ചു. മമ്മു മുബാറക്ക് സ്വാഗതവും യൂണിറ്റ് സെക്രട്ടറി സവാദ് താജ് നന്ദിയും പറഞ്ഞു.

കെ.എച്ച്.ആര്‍.എ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിക്ക് മുന്നില്‍ ധര്‍ണ്ണയും പ്രകടനവും നടത്തും.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it