സിറ്റി ഗോള്‍ഡില്‍ ഹിസ്റ്റാറ പ്രീമിയം ജ്വല്ലറി എക്‌സിബിഷന് തുടക്കമായി

കാസര്‍കോട്: കാസര്‍കോട് സിറ്റി ഗോള്‍ഡ് ഷോറൂമില്‍ ഹിസ്റ്റാറ പ്രീമിയം ജ്വല്ലറി എക്‌സിബിഷന് തുടക്കമായി. ഇതിന്റെ ലോഞ്ചിംഗ് സാസ് ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ. ഹനീഫ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ഏറ്റവും പുതിയ കലക്ഷനിലുള്ള വിവിധതരം പ്രീമിയം ആഭരണങ്ങളുടെ അണ്‍വീലിംഗ് കര്‍മ്മം ഫാത്തിമ സമഹ, ആയിഷ വിദ്യാനഗര്‍, ഷക്കീല ഇബ്രാഹിം, റംല അഷ്‌റഫ്, തഹാനിയ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന എക്‌സിബിഷനില്‍ ലോകോത്തര നിലവാരമുള്ള പ്രീമിയം സ്വര്‍ണാഭരണങ്ങള്‍ക്ക് പുറമെ ഡയമണ്ട് ആഭരണങ്ങളിലെ പുതിയ കളക്ഷനുകളുടെ ശേഖരവും ഒരുക്കിയിട്ടുണ്ട്. ഹിസ്റ്റാറ ഷേക്കേസ് എന്ന പേരില്‍ വരും വര്‍ഷങ്ങളിലും എക്‌സിബിഷന്‍ സംഘടിപ്പിക്കുമെന്ന് സിറ്റി ഗോള്‍ഡ് ഗ്രൂപ്പ് അറിയിച്ചു. ചടങ്ങില്‍ സിറ്റി ഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ കരിം കോളിയാട്, ഡയറക്ടര്‍മാരായ നൗഷാദ് ചൂരി, ഇര്‍ഷാദ് കോളിയാട്, ദില്‍ഷാദ് കോളിയാട്, ക്ലസ്റ്റര്‍ മാനേജര്‍ തംജീദ് അടുക്കത്ത്ബയല്‍, ബ്രാഞ്ച് മാനേജര്‍ ജുനൈദ് അടുക്കത്ത് ബയല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കാസര്‍കോട് സിറ്റി ഗോള്‍ഡില്‍ ഹിസ്റ്റാറ പ്രീമിയം ജ്വല്ലറി എക്‌സിബിഷന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് സാസ് ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ. ഹനീഫ് അടക്കമുള്ളവര്‍ വിവിധ തരം പ്രീമിയം ആഭരണങ്ങളുടെ അണ്‍വീലിംഗ് ചെയ്യുന്നു