ഹല കാസ്രോട് ഗ്രാന്‍ഡ് ഫെസ്റ്റ്: റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് സമ്മാനിച്ചു

കാസര്‍കോട്: ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഇത്തിസലാത്ത് അക്കാദമിയില്‍ സംഘടിപ്പിച്ച സിറ്റി ഗോള്‍ഡ് ഹല കാസര്‍കോട് ഗ്രാന്‍ഡ് ഫെസ്റ്റ് പ്രവാസി മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയ മഞ്ചേശ്വരം മീഞ്ച അട്ടഗോളി സ്വദേശി മുഹമ്മദ് അലിക്ക് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് സമ്മാനിച്ചു. കാസര്‍കോട്ട് നടന്ന പരിപാടിയില്‍ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ബുള്ളറ്റ് കൈമാറി. ജില്ലാ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്മാന്‍, സിറ്റി ഗോള്‍ഡ് എം.ഡി കരീം കോളിയാട്, കെ.എം.സി.സി നേതാക്കളായ സംസ്ഥാന വൈസ് പ്രസിഡണ്ട് ഹംസ തൊട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍, ജില്ലാ ഭാരവാഹികളായ കെ.പി അബ്ബാസ് കളനാട്, സുബൈര്‍ അബ്ദുല്ല, ഹനീഫ ബാവ, ബഷീര്‍ പാറപള്ളി, സി.എ ബഷീര്‍ പള്ളിക്കര, അഷ്റഫ് ബായാര്‍, മണ്ഡലം ഭാരവാഹികളായ റഫീഖ് മാങ്ങാട്, സൈഫുദ്ദീന്‍ മൊഗ്രാല്‍, ഹനീഫ് കട്ടക്കാല്‍, ഉപ്പി കല്ലങ്കൈ, അഷ്റഫ് ബച്ചന്‍, ഹനീഫ് കുളത്തിങ്ങാല്‍, കെ.എം.സി.സി നേതാക്കളായ ബഷീര്‍ പെരുമ്പള, അബ്ദുല്ല സിങ്കപ്പൂര്‍, കളനാട് ലീഗ് നേതാക്കളായ മുസ്തഫ ചെമനാട്, കെ.ടി നിയാസ്, അമീര്‍ പാലോത്ത്, റസാക്ക് ജാറ ബായാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നറുക്കെടുപ്പിലെ രണ്ടാം സമ്മാനവും മൂന്നാം സമ്മാനവും നേടിയവര്‍ക്കുള്ള മൊബൈല്‍ ഫോണും ടാബും നേരത്തെ ദുബായില്‍ വെച്ച് വിതരണം ചെയ്തിരുന്നു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it