ഗോശാല നൃത്തോത്സവം; ശ്രദ്ധേയമായി സുജാത നായരുടെയും മകളുടെയും മോഹിനിയാട്ടം

കാഞ്ഞങ്ങാട്: പെരിയ ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന് കീഴില്‍ നടന്നുവരുന്ന വൈശാഖ നടനം ദേശീയ നൃത്തോത്സവത്തിന്റെ നാലാംനാള്‍ മുംബൈയില്‍ നിന്നുള്ള സുജാത നായരുടെ മോഹിനിയാട്ടം ശ്രദ്ധേയമായി. ഓമന തിങ്കള്‍ കിടാവോ എന്ന താരാട്ട് പാട്ടിനൊപ്പമുള്ള ചുവടുകളില്‍ മോഹിനിയാട്ടത്തിന്റെ എല്ലാ സൗന്ദര്യവും നിറഞ്ഞു. മകള്‍ ശരണ്യയും കൂടെ നൃത്തം വെച്ചു. പ്രശസ്ത നര്‍ത്തകി ഉഷാറാണിയുടെ മോഹിനിയാട്ടവും വിശാഖപട്ടണത്തു നിന്നുള്ള സൗന്ദര്യ മഡ്ഡലിയും സംഘവും അവതരിപ്പിച്ച കുച്ചുപ്പുടിയും ശ്രദ്ധേയമായി. ശ്രീനിധി ഗണപതി ചെന്നൈ, രാജശ്രീ സരളായ, അദിതി ലക്ഷ്മി ഭട്ട് മംഗലാപുരം, നാട്യ സ്‌കൂള്‍ ഓഫ് ഡാന്‍സ് അരവത്ത്, ആരാധ്യ രാഗേഷ് കണ്ണൂര്‍, കീര്‍ത്തന, ഹേമമാലിനി ബാംഗ്ലൂര്‍, വര്‍ഷ, അനന്യ കെദിലായ, സായി അന്നപൂരണി, ജാനകി ഡി.വി, ഹര്‍ഷിണി മീര കോയമ്പത്തൂര്‍, നീതാര നായര്‍ ദുബായ്, വൈ.ജി ശ്രീലത ബാംഗ്ലൂര്‍ എന്നിവര്‍ നൃത്തം അവതരിപ്പിച്ചു. കാസര്‍കോട്ടെ നൃത്താധ്യാപിക ശശികല ടീച്ചറെ പരമ്പര വിദ്യാപീഠം ആദരിച്ചു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it