ഗോള്‍ഡന്‍ കാസര്‍കോട് ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ രൂപീകരിച്ചു

കാസര്‍കോട്: ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ജിംനേഷ്യാ കേന്ദ്രങ്ങളുടെ വളര്‍ച്ചയ്ക്കും ഇവയെ ആശ്രയിച്ച് കഴിയുന്നവരുടെ ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ ഗോള്‍ഡന്‍ കാസര്‍കോട് ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ രൂപീകരണ യോഗം തീരുമാനിച്ചു. ചാരിറ്റി അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കും. കമ്മിറ്റി രൂപീകരണ യോഗത്തില്‍ ഗോള്‍ഡന്‍ ഇന്ത്യാ ബോഡി ബില്‍ഡിംഗ് ഫെഡറേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബാബു ജി., കേരള ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബ്രിജേഷ് എന്നിവര്‍ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ അധ്യക്ഷത വഹിച്ചു. ഹനീഫ് അബ്ദുല്‍ റഹ്മാന്‍ ഒറവങ്കര സ്വാഗതം പറഞ്ഞു. പി.ബി അച്ചു കാസര്‍കോട് പ്രസിഡണ്ടായും ടി.എ ഷാഫി ജനറല്‍ സെക്രട്ടറിയായും ജലീല്‍ കോയ ട്രഷററായും കമ്മിറ്റി രൂപീകരിച്ചു. ഷാനവാസ് പാദൂര്‍ (ചീഫ് പാട്രേണ്‍), ഹനീഫ് അബ്ദുല്‍ റഹ് മാന്‍, ഷിഹാബ് കടവത്ത് (വൈസ് പ്രസിഡണ്ട്), ആരിഫ് ഒറവങ്കര, ഷൈമ (ജോ. സെക്രട്ടറി), ഫയാസ് കോട്ടിക്കുളം, ഹാരിസ്, മുസ്തഫ മയ്യെ, ഹനീഫ് എം.എം.കെ, കബീര്‍ പള്ളിക്കര (ഗവേണിംഗ് ബോഡി അംഗങ്ങള്‍).

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it