ആഗോള വിഘടന വാദികള്‍ മാനുഷിക, സാഹോദര്യ മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാത്തവര്‍ -പി. സുരേന്ദ്രന്‍

തനിമ കലാ സാഹിത്യവേദി സംഘടിപ്പിച്ച സംവാദം സംവാദം എഴുത്തുകാരന് പി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: മാനുഷിക, സാഹോദര്യ മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാത്തവവരാണ് ആഗോള വിഘടന വാദികളെന്നു എഴുത്തുകാരനും പ്രമുഖ പ്രഭാഷകനുമായ പി. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കാസര്‍കോട് തനിമാ കലാ സാഹിത്യവേദി കാസര്‍കോട് ഡയലോഗ് സെന്റര്‍ ഹാളില്‍ നടത്തിയ 'ഭാഷ, സംസ്‌കാരം, പ്രതിരോധം' എന്ന വിഷയത്തിലുള്ള സംവാദം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ഓരോ കലാസൃഷ്ടിയെയും സങ്കുചിത താല്‍പര്യക്കാര്‍ വിലയിരുത്തുന്നത് അവരവരുടെ സൗകര്യത്തിനനുസരിച്ചാണ്. ഇന്നവര്‍ക്ക് ഇന്ന കല മാത്രമേ ചെയ്യാന്‍ പാടുള്ളൂ എന്ന് എവിടെയും നിഷ്‌കര്‍ഷിച്ചിട്ടില്ല. വേടന് മുമ്പ് തന്നെ താഴെക്കിടയിലുള്ളവന്റെ വിഹ്വലതകളും ദുരവസ്ഥകളും തുറന്നു കാട്ടിയ കലാകാരന്മാര്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്-അദ്ദേഹം പറഞ്ഞു. പത്ര പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ രാവണേശ്വരം മുഖ്യപ്രഭാഷണം നടത്തി. തനിമ സെക്രട്ടറി റഹ്മാന്‍ മുട്ടത്തൊടി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അബുത്വാഈ അധ്യക്ഷത വഹിച്ചു. വിവര്‍ത്തന സാഹിത്യകാരന്‍ എ.കെ മുഹമ്മദ് റിയാസ്, കാസര്‍കോട് സാഹിത്യ വേദി പ്രസിഡണ്ട് എ.എസ് മുഹമ്മദ്കുഞ്ഞി, അഷറഫ് അലി ചേരങ്കൈ, എരിയാല്‍ അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു. കെ.പി.എസ് വിദ്യാനഗര്‍ നന്ദി പറഞ്ഞു.