ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ കെ.ജി ക്യാമ്പസ് ഉദ്ഘാടനം നടത്തി

മാന്യ: ദി ഗ്ലോബല്‍ പബ്ലിക് സ്‌കൂളിന്റെ പുതുതായി നിര്‍മ്മിച്ച കിന്‍ഡര്‍ ഗാര്‍ഡന്‍ ബ്ലോക്ക് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആധുനിക കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥി സമൂഹം സ്വായത്തമാക്കേണ്ട നൂതന സാങ്കേതിക വിദ്യകളുടെ പ്രാധാന്യത്തെ മുനവ്വറലി തങ്ങള്‍ ചൂണ്ടിക്കാട്ടി. ദി ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പള അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് മുഖ്യാതിഥിയായി പങ്കെടുത്തു. യു.എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ഗ്ലോബല്‍ സ്‌കൂള്‍ വൈസ് ചെയര്‍മാന്‍ അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, എം.എസ് തങ്ങള്‍, ചെങ്കള അബ്ദുല്ല ഫൈസി, സിദ്ദീഖ് നദ്‌വി ചേരൂര്‍, പി.എസ് ഇബ്രാഹിം ഫൈസി, അഷ്‌റഫ് എടനീര്‍, ഡയറക്ടര്‍മാരായ സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, അഡ്വ. ഹനീഫ് ഹുദവി, ഡോ. ബസിം ഗസ്സാലി, ഖലീല്‍ ഹുദവി, റാഷിദ് ഹുദവി, റഷീദ് മാസ്റ്റര്‍ ബെളിഞ്ചം, ഇബ്രാഹിം പള്ളിന്റെടുത്ത്, അബ്ദുല്‍ ഖാദര്‍ ഹാജി ബായംപാടി, മംഗള അബൂബക്കര്‍ ഹാജി, ഖലീല്‍ ആവള, അബ്ദുല്‍ നാസര്‍ ദേലമ്പാടി, അബ്ദുല്‍ അഫ്താബ്, ഷെരീഫ് ബേര്‍ക്ക, പി.ടി.എ പ്രസിഡണ്ട് ഒ.പി ഹനീഫ് സംസാരിച്ചു.

ആസിഫ് സഹീര്‍, അസീസ് കളത്തൂര്‍, ഖയ്യും മാന്യ, ഖാദര്‍ മാന്യ, അബ്ദുല്ല കുഞ്ഞി ബേര്‍ക്ക, സയ്യിദ് ത്വാഹ തങ്ങള്‍, ജലീല്‍ കടവത്ത്, അഡ്മിനിസ്‌ട്രേറ്റര്‍ ശമീര്‍ വാഫി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഖദീജ, കെ.ജി സെക്ഷന്‍ ഹെഡ് ഹുസ്‌ന എന്നിവര്‍ സംബന്ധിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it