'സൗഹൃദം 76' കുടുംബ സംഗമം നടത്തി

ഉദുമ: ഗവ. ഹൈസ്‌കൂളില്‍ 1976 ല്‍ ഒരുമിച്ച് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയവരുടെ കൂട്ടായ്മ 'സൗഹൃദം 76' കുടുംബ സംഗമം നടത്തി. കോട്ടപ്പുറം തേജസ്വനി പുഴയില്‍ ഹൗസ്‌ബോട്ടില്‍ നടന്ന സംഗമത്തില്‍ സഹപാഠികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. പ്രസിഡണ്ട് പ്രഭാകരന്‍ തെക്കേക്കര അധ്യക്ഷത വഹിച്ചു. എച്ച്. വിശ്വംഭരന്‍, ടി.വി. മുഹമ്മദ് കുഞ്ഞി, കെ.എ. യൂസുഫ്, കെ. കസ്തുരി, എന്‍.എ. ലത്തീഫ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അംഗങ്ങളുടെയും, കുടുംബങ്ങളുടെയും കലാപരിപാടികളും ഉണ്ടായി. മായ പ്രഭാകരന്റെ കുച്ചുപിടി ഡാന്‍സും വിവിധ കലാപരിപാടികളും നടന്നു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it