ഫ്രഷ്‌കോ ഗോലി സോഡയുടെ 200-ാമത് ഫ്രാഞ്ചൈസി ശ്രീലങ്കയില്‍ തുറന്നു

ടിന്‍ രൂപത്തില്‍ ഉടന്‍ അറബ് രാജ്യങ്ങളിലേക്ക്

കാസര്‍കോട്: ഫ്രഷ്‌കോ ഗോലി സോഡയുടെ 200-ാമത് ഫ്രാഞ്ചൈസി ശ്രീലങ്കയില്‍ തുറന്നു. കാസര്‍കോട് ബദിയടുക്കയില്‍ നിന്നാരംഭിച്ച് ഇന്ത്യയിലെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഫ്രാഞ്ചൈസി ആരംഭിച്ച ശേഷമാണ് 200-ാമത് ഫ്രാഞ്ചൈസി ശ്രീലങ്കയില്‍ തുറന്നത്. ശ്രീലങ്കയിലെ മൂന്നാമത് ഫ്രാഞ്ചൈസിയാണിത്. ബംഗ്ലാദേശില്‍ രണ്ടും മലേഷ്യയില്‍ ഒരെണ്ണവും തുറന്നിട്ടുണ്ട്. 190ലേറെ ഔട്ട്‌ലെറ്റുകള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉടമകളായ നിസാം കാര്‍വാറും ഷെബീര്‍ പിലാങ്കട്ടയും പറഞ്ഞു. 200-ാം ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം കൊളംബോയിലെ ഷറാട്ടണ്‍ ഹോട്ടലില്‍ ഫ്രാഞ്ചൈസ് ഇന്ത്യാ ചെയര്‍മാന്‍ ഗൗരവ് മാര്യ നിര്‍വഹിച്ചു. ഇന്ത്യന്‍ സ്‌മോള്‍ ബിസിനസ് ആന്റ് ഫ്രാഞ്ചൈസ് അസോസിയേഷന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സോണിയ ചൗധരി സ്വാഗതം പറഞ്ഞു. ഫ്രഷ്‌കോ സ്ഥാപകരായ നിസാം കാര്‍വാര്‍, ഷെബീര്‍ പിലാങ്കട്ട എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ശ്രീലങ്കന്‍ ഫ്രാഞ്ചൈസി ഉടമ പ്രഭാകരന്‍ മിത്തുര്‍ഷന്‍ അടക്കമുള്ളവര്‍ സംബന്ധിച്ചു. അടുത്ത ഫ്രാഞ്ചൈസി അറബ് നാടുകളില്‍ ഉടന്‍ തുറക്കും. ഇവിടേക്ക് ടിന്‍ അടക്കമുള്ള പുതിയ രൂപത്തിലാണ് ഫ്രഷ്‌കോ സോഡ പുറത്തിറക്കുന്നത്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it