നാലു പുസ്തകങ്ങളുടെ പ്രകാശനം നിര്‍വ്വഹിച്ചു

കാസര്‍കോട്: പ്രവാസി എഴുത്തുകാരന്‍ ദിനേശ് മുങ്ങത്തിന്റെ ആകര്‍ഷണ നിയമം, ജീവിത വിജയത്തിന്റെ രഹസ്യം, മാസ്റ്ററിംഗ് യുവര്‍ ബിസിനസ്, അച്ഛന്‍ എന്നീ നാലു പുസ്തകങ്ങളുടെ പ്രകാശനം കോലായ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടന്നു. എഴുത്തുകാരായ അംബികാസുതന്‍ മാങ്ങാട്, കെ.വി. അഷ്ടമൂര്‍ത്തി, പി.കെ. പാറക്കടവ്, താഹ മാടായി എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. ബി.ആര്‍.ക്യു. മുസ്തഫ, ഡോ. അബ്ദുല്‍ സത്താര്‍, ദിവാകരന്‍ വിഷ്ണുമംഗലം, സന്തോഷ് പനയാല്‍ എന്നിവര്‍ ഏറ്റുവാങ്ങി. പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. മുനിസിപല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം മുഖ്യാതിഥിയായി. കെ.വി. കുമാരന്‍ മാഷ്, സി.എല്‍. ഹമീദ്, സുബൈദ തൃക്കരിപ്പൂര്‍ എന്നിവരെ ആദരിച്ചു. സ്‌കാനിയ ബെദിര സ്വാഗതവും വി.എസ്. അശോക് കുമാര്‍ നന്ദിയും പറഞ്ഞു. സുബൈര്‍ പടുപ്പ്, കരീം ചൗക്കി, സുലേഖ മാഹിന്‍, ഹനീഫ് തുരുത്തി, ഷാഫി കല്ലുവളപ്പില്‍, മുഹമ്മദലി തോട്ടത്തില്‍, ബാലകൃഷ്ണന്‍ ചെര്‍ക്കള, ബി.എസ്. സൈനുദ്ദീന്‍ സംസാരിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it