ഒളയം മഖാം ഉദയാസ്തമന ഉറൂസിന് പതാക ഉയര്‍ന്നു

ബന്തിയോട്: ഒളയം മഖാം ഉദയസ്തമാന ഉറൂസും അതോടനുബന്ധിച്ചുള്ള 18 ദിവസം നീണ്ടുനില്‍ക്കുന്ന മതപ്രഭാണഷത്തിനും തുടക്കം കുറിച്ച് ഇന്ന് രാവിലെ ഇസ്മായില്‍ ഹാജി അടുക്കം പതാക ഉയര്‍ത്തി. സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ മഖാം സിയാറത്തിന് നേതൃത്വം നല്‍കി. ഹാജി ഫഖ്‌റുദ്ദീന്‍ കുനില്‍ ഉറൂസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. സയ്യിദ് അത്താഉല്ല തങ്ങള്‍ ഉദ്യാവരയുടെ അധ്യക്ഷതയില്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം നിര്‍വ്വഹിക്കും. ലുഖ്മാനുല്‍ ഹഖീം സഖാഫി പുല്ലാര മുഖ്യപ്രഭാഷണം നടത്തും. മുഖ്യാതിഥിയായി എ.കെ.എം. അഷ്‌റഫ് എം.എല്‍.എ സംബന്ധിക്കും. മുഹമ്മദ് ഹസ്സന്‍ ദാരിമി സ്വാഗതം പറയും. നാളെ രാത്രി റഹ്‌മത്തുല്ല സഖാഫി എളമരം പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള രാത്രികളില്‍ സൂഫിയാന്‍ ബാഖവി ചിറയിന്‍കീഴ്, ഹനീഫ് നിസാമി മൊഗ്രാല്‍, പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി, ഇ.പി. അബൂബക്കര്‍ അല്‍ഖാസിമി പത്തനാപുരം, മുനീര്‍ ഹുദവി വിളയില്‍ എന്നിവര്‍ പ്രഭാഷണം നടത്തും. 1ന് അസ്ര്‍ നിസ്‌ക്കാരത്തിന് ശേഷം സയ്യിദ് മശ്ഹൂദ് തങ്ങള്‍ കുറ സ്വലാത്ത് മജ്‌ലിസിന് നേതൃത്വം നല്‍കും. രാത്രി ഹാമിദ് യാസീന്‍ ജൗഹരി കൊല്ലം പ്രഭാഷണം നടത്തും. 2ന് ഷഫീഖ് ബദ്‌രി അല്‍ ബാഖവി കടക്കലും 3ന് അനസ് അമാനി പുഷ്പഗിരിയും 4ന് നൗഷാദ് ബാഖവി ചിറയിന്‍കീഴും 5ന് ഹാഫിള് അഹ്‌മദ് കബീര്‍ ബാഖവി കാഞ്ഞാറും 6ന് മുഹമ്മദ് ഫാസില്‍ നൂറാനിയും 7ന് എസ്.എസ്. ഷമീര്‍ ദാരിമി കൊല്ലവും പ്രഭാഷണം നടത്തും. 8ന് അസര്‍ നിസ്‌കാരത്തിന് ശേഷം ഖത്മുല്‍ ഖുര്‍ആനിന് സയ്യിദ് കെ.എസ്. അലി തങ്ങള്‍ കുമ്പോള്‍ നേതൃത്വം നല്‍കും. നൗഫല്‍ സഖാഫി കളസ പ്രഭാഷണം നടത്തും. 9ന് അബ്ദുല്‍ റസാഖ് അബ്‌റാറി പത്തനാപുരം പ്രഭാഷണം നടത്തും. 10ന് സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ ഒളയം കൂട്ടപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. സയ്യിദ് കെ.എസ്. ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ്‌ക്കോയ ജമലുല്ലൈലി തങ്ങള്‍ സമാപന ഉദ്ഘാടനം നിര്‍വ്വഹിക്കും. അബ്ദുല്‍ റഹ്‌മാന്‍ നിസാമി സ്വാഗതം പറയും. 11ന് രാവിലെ 8.30ന് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ മൗലീദ് പാരായണം നടത്തും.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it