പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കും -മന്ത്രി എ.കെ ശശീന്ദ്രന്‍

കാസര്‍കോട്: പൊതുപരീക്ഷകളില്‍ നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളെയും വിദ്യാലയങ്ങളെയും അനുമോദിക്കാന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടി വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസം സംരക്ഷിക്കപ്പെടണമെന്നതാണ് സര്‍ക്കാര്‍ നയമാണെന്നും പൊതുവിദ്യാഭാസ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പൊതുപരീക്ഷകളില്‍ നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളെയും വിദ്യാലയങ്ങളെയും അനുമോദിച്ചു. ജില്ലയില്‍ നിന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമായ മാളവികയെയും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ നിത ലക്ഷ്മിയെയും മന്ത്രി അനുമോദിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയ വിദ്യലയങ്ങളും ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 1195ന് മുകളില്‍ മാര്‍ക്ക് വാങ്ങിയ കുട്ടികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള ആദ്യ നാലു വിദ്യാലയങ്ങളും ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ വിജയ ശതമാനം ഉള്ള ആദ്യ അഞ്ചു സര്‍ക്കാര്‍, എയ്ഡഡ് വിദ്യലയങ്ങളും മന്ത്രിയില്‍ നിന്ന് അനുമോദനങ്ങള്‍ ഏറ്റുവാങ്ങി. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ കെ. ശകുന്തള, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ എം. മനു, ജില്ല പഞ്ചായത്ത് മെമ്പര്‍മാരായ സി.ജെ സജിത്ത്, ജോമോന്‍ ജോസ്, ജാസ്മിന്‍ കബീര്‍, ഹയര്‍ സെക്കണ്ടറി റീജിയണല്‍ ഡെപ്യുട്ടി ഡയറക്ടര്‍ പി.എക്സ് ബിയാട്രീസ് മരിയ, എ.ഡി.വി.എച്ച്.സി ഇ.ആര്‍ ഉദയകുമാരി, എസ്.എസ്.കെ ജില്ലാ കോര്‍ഡിനേറ്റര്‍ വി.എസ് ബിജുരാജ്, വിദ്യകിരണം ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ടി. പ്രകാശന്‍, ഹയര്‍ സെക്കണ്ടറി ജില്ല കോര്‍ഡിനേറ്റര്‍ സി.വി അരവിന്ദാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ വിദ്യാഭാസ ഉപഡയറക്ടര്‍ ടി.വി മധുസൂദനന്‍ സ്വാഗതവും ജില്ല പഞ്ചായത്ത് സെക്രട്ടറി എസ്. ശ്യമലക്ഷ്മി നന്ദിയും പറഞ്ഞു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it