ഹരിതകര്‍മ്മ സേന വഴി ഇ-മാലിന്യ ശേഖരണം: നഗരസഭാതല ഉദ്ഘാടനം

കാസര്‍കോട്: മാലിന്യ മുക്തം നവകേരളം, ഹരിത കര്‍മ്മ സേനയും ക്ലീന്‍ കേരള കമ്പനിയും കൈകോര്‍ത്ത് നടത്തുന്ന ഇ-മാലിന്യ ശേഖരണത്തിന് കാസര്‍കോട് നഗരസഭയില്‍ തുടക്കമായി. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം സ്വന്തം വീട്ടിലെ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറി നഗരസഭാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ മധുസൂദനന്‍ എ.വി, ക്ലീന്‍ കേരള കമ്പനി പ്രോഗ്രാം ഓഫീസര്‍ ഹക്കീം, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ഈമാസം 30 വരെ ഇലക്‌ട്രോണിക്ക് വേസ്റ്റ് മാലിന്യ ശേഖരണത്തിനെത്തുന്ന ഹരിത കര്‍മ്മസേനയുമായി എല്ലാവരും സഹകരിക്കണമെന്ന് ചെയര്‍മാന്‍ ആഹ്വാനം ചെയ്തു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it