ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തനം സമാനതകളില്ലാത്തത്-മുനവ്വറലി തങ്ങള്‍

ഉദുമ: ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാസര്‍കോട് സി.എച്ച് സെന്ററിന് നല്‍കുന്ന മൂന്ന് ഡയാലിസിസ് മെഷീനുകള്‍ കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുസമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് റഫീഖ് മാങ്ങാട് അധ്യക്ഷത വഹിച്ചു. ജന. സെക്ര. ഹനീഫ് കട്ടക്കാല്‍ സ്വാഗതം പറഞ്ഞു. മണ്ഡലത്തില്‍ നിന്ന് ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് സാരഥികളെയും സാമൂഹ്യ സേവന ജീവകാരുണ്യ മേഖലയില്‍ നിറസാന്നിധ്യങ്ങളായ സ്പീഡ് വേ അബ്ദുല്ല കുഞ്ഞി ഹാജി, ഷാഫി നാലപ്പാട്, പി.ടി.എച്ച് ജില്ലാ കോര്‍ഡിനേറ്റര്‍ ജലീല്‍ കോയ, ഷാഫി ചാപ്പ, സലാം പി.വി, ഖലീല്‍ കൂളിക്കുന്ന് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. കല്ലട്ര അബ്ദുല്‍ ഖാദര്‍, യഹ്‌യ തളങ്കര, ലത്തീഫ് ഉപ്പള, കരീം സിറ്റി ഗോള്‍ഡ്, മാഹിന്‍ കേളോട്ട് തുടങ്ങിയവര്‍ സ്‌നേഹോപഹാരങ്ങള്‍ വിതരണം ചെയ്തു. കണ്ണൂര്‍ ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി അന്‍സാരി തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. വിവിധ തദ്ദേശ ഭരണ സാരഥികളായ കെ.ബി മുഹമ്മദ് കുഞ്ഞി, ഷാഹിന സലീം, കെ.എം ഹനീഫ്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, പി.ബി ഷഫീഖ്, സുകുമാരി ശ്രീധരന്‍, ജസ്‌ന മനാഫ്, ആയിഷ അബൂബക്കര്‍, ഫൗസിയ അബ്ദുല്ല, ഹനീഫ കുന്നില്‍, അന്‍വര്‍ കോളിയടുക്കം തുടങ്ങിയവരെ അനുമോദിച്ചു. ഹംസ തൊട്ടി, അഡ്വ. ഇബ്രാഹീം ഖലീല്‍, സലാം കന്യപ്പാടി, ടി.ആര്‍ ഹനീഫ്, കെ.പി അബ്ബാസ് കളനാട്, റഷീദ് ഹാജി കല്ലിങ്കാല്‍, സാദിഖ് പാക്യാര, ഹമീദ് മാങ്ങാട്, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയര്‍ സംസാരിച്ചു. ഖലീല്‍ ഹുദവി പ്രാര്‍ത്ഥന നടത്തി. മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക നന്ദി പറഞ്ഞു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it