ഡി.ആര്‍.എം കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ സന്ദര്‍ശിച്ചു; സൗകര്യങ്ങള്‍ വിപുലപ്പെടുത്തും

പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അരുണ്‍ കുമാര്‍ ചതുര്‍വേദി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കാന്‍ നടപടിയെടുത്ത് വരുന്നതായി പാലക്കാട് ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ അരുണ്‍ കുമാര്‍ ചതുര്‍വേദി പറഞ്ഞു. സ്റ്റേഷന്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. സ്റ്റേഷന്റെ വടക്കുഭാഗത്ത് പണിയാനുദ്ദേശിക്കുന്ന പുതിയ മേല്‍ നടപ്പാലത്തിലൂടെ പ്ലാറ്റ്‌ഫോമില്‍ പ്രവേശിക്കാതെ തന്നെ പാലത്തിലൂടെ നടന്നുപോകാന്‍ നാട്ടുകാര്‍ക്ക് കൂടി സൗകര്യം ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള ലിഫ്റ്റിന് പുറമെ വടക്ക് ഭാഗത്ത് കൂടി ലിഫ്റ്റ് നിര്‍മ്മിക്കുമെന്നും പറഞ്ഞു. സ്റ്റേഷന്റെ പടിഞ്ഞാറുള്ള ഒഴിഞ്ഞ സ്ഥലത്ത് മേല്‍ക്കൂരയോട് കൂടിയ പാര്‍ക്കിങ്ങ് സൗകര്യത്തിനായി നടപടികള്‍ ഉണ്ടാവുമെന്നും ഡി.ആര്‍.എം പറഞ്ഞു. വിവിധ സംഘടനാ പ്രവര്‍ത്തകര്‍ നിവേദനം നല്‍കി. സ്റ്റേഷനില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ ഡി.ആര്‍.എമ്മിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. സ്റ്റേഷന്‍ മാസ്റ്റര്‍ പി.കെ പ്രശാന്ത്, സ്റ്റേഷന്‍ മാനേജര്‍ (കമേഴ്‌സ്യല്‍) എ.കെ അഷ്‌റഫ്, ടി. മുഹമ്മദ് അസ്ലം, പി.എം നാസര്‍, ഫസല്‍ റഹിമാന്‍, കെ. മുഹമ്മദ് കുഞ്ഞി, കെ.പി മോഹനന്‍, അബ്ദുല്‍ സത്താര്‍ ആവിക്കര തുടങ്ങിയവര്‍ ഡി.ആര്‍.എമ്മിനെ സ്വീകരിച്ചു. സീനിയര്‍ ഡിവിഷണല്‍ കമേഴ്‌സ്യല്‍ മാനേജര്‍ അരുണ്‍ തോമസ്, സീനിയര്‍ ഡിവിഷനല്‍ മാനേജര്‍ (ഓപ്പറേഷന്‍സ്) ബാലമുരളി, ഡിവിഷണല്‍ ആന്റ് ടെലി കമ്യൂണിക്കേഷന്‍സ് എഞ്ചിനീയര്‍ എല്‍ദോസ്, സീനിയര്‍ ഡിവിഷനല്‍ എഞ്ചിനീയര്‍ അഭിജിത്ത് വര്‍മ്മ എന്നിവരും ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ക്കൊപ്പമുണ്ടായിരുന്നു.