ഡോ. അബ്ദുല്‍ സത്താറിന്റെ പുതിയ പുസ്തകം 'ധര്‍മ്മാസ്പത്രി' അടുത്ത മാസം പുറത്തിറങ്ങും

കാസര്‍കോട്: കാസര്‍കോട്ടെ ശ്വാസകോശ രോഗ വിദഗ്ധനും ഗവ. ജനറല്‍ ആസ്പത്രിയിലെ ഡോക്ടറുമായിരുന്ന ഡോ. അബ്ദുല്‍ സത്താര്‍ എ.എയുടെ അഞ്ചാമത്തെ പുസ്തകം 'ധര്‍മ്മാസ്പത്രി' മെയ് മൂന്നാം വാരത്തില്‍ പ്രകാശിതമാവും. 25 കൊല്ലം ജനറല്‍ ആസ്പത്രിയില്‍ സേവനം ചെയ്ത ഡോ. സത്താര്‍ ഫെബ്രുവരിയിലാണ് വിരമിച്ചത്. കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷത്തിനിടയില്‍ ഇദ്ദേഹം ആസ്പത്രിയില്‍ കണ്ട ജീവിത കാഴ്ചകള്‍ എഴുത്തിലൂടെ പകര്‍ത്തുകയാണ് 'ധര്‍മ്മാസ്പത്രി' എന്ന പുസ്തകത്തിലൂടെ. പ്രശസ്ത സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാടാണ് അവതാരിക എഴുതിയിരിക്കുന്നത്. വേണു കണ്ണന്‍ വരച്ച പഴയ ധര്‍മ്മാസ്പത്രിയുടെ പടമാണ് മുഖചിത്രം. ഇലുസ്‌ട്രേഷനും വേണുകണ്ണന്റേതാണ്. കറന്റ് ബുക്ക്‌സാണ് പ്രസാധകര്‍.
Next Story