കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ നായശല്യം; ഇരിപ്പിടവും കയ്യേറുന്നു

കാസര്‍കോട്: കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ നായ ശല്യം രൂക്ഷം. യാത്രക്കാരെക്കാള്‍ കൂടുതലാണോ നായകള്‍ എന്ന് തോന്നിപ്പോവുന്ന തരത്തില്‍ റെയില്‍വെ സ്റ്റേഷനില്‍ നായകളുടെ എണ്ണം പെരുകിയിരിക്കുകയാണ്. യാത്രക്കാര്‍ക്കുള്ള ഇരിപ്പിടത്തില്‍ നായ കയറിയിരിക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് ഏറെനേരം നില്‍ക്കേണ്ടിവരുന്നു. രാവെന്നോ പകലെന്നോ ഇല്ലാതെയാണ് റെയില്‍വെ സ്റ്റേഷനില്‍ നായശല്യം രൂക്ഷമായിരിക്കുന്നത്. നിര്‍ത്തിയിടുന്ന ട്രെയിനുകളില്‍ നായ കയറി കൂടുന്നതായും യാത്രക്കാര്‍ പറയുന്നു. ഇരിപ്പിടത്തില്‍ നിന്ന് നായയെ നീക്കാനോ നായശല്യം തടയാനോ റെയില്‍വെ ജീവനക്കാര്‍ തയ്യാറാവുന്നില്ലെന്ന ആക്ഷേപവും യാത്രക്കാര്‍ ഉയര്‍ത്തുന്നുണ്ട്.
Next Story