ജില്ലാ കലോത്സവം: പന്തലിന് കാല്‍നാട്ടി; കലാവിരുന്ന് ശ്രദ്ധപിടിച്ചുപറ്റി

കാസര്‍കോട്: മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസില്‍ നടക്കുന്ന 64-ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ പന്തല്‍ കാല്‍നാട്ടല്‍ കാസര്‍കോട് എ.എസ്.പി ഡോ. നന്ദഗോപന്‍ നിര്‍വ്വഹിച്ചു. കെ.എം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂര്‍, കുമ്പള എസ്.ഐമാരായ പ്രദീപ് കുമാര്‍, ബ്രിജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. കലോത്സവ നഗരിയില്‍ പുതിയ ജനപ്രതിനിധികളുടെ സംഗമവും നടത്തി. എ.കെ.എം. അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.വി. മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അസീസ് മരിക്കൈ, പ്രിഥ്വിരാജ്, നസീമ പി.എം, പഞ്ചായത്ത് മെമ്പര്‍മാരായ വി.പി. ഖാദര്‍, എ.കെ. ആരിഫ്, ബല്‍ഖീസ്, ജമീല ഹസന്‍, നസീറാ ഖാലിദ് തുടങ്ങിയവര്‍ സംബന്ധിച്ചു. കലോത്സവ പ്രചരണാര്‍ത്ഥം മീഡിയ ആന്റ് പബ്ലിസിറ്റി കമ്മിറ്റി ബേക്കല്‍ ബീച്ച് ഫെസ്റ്റ് കമ്മിറ്റിയുടെ സഹകരണത്തോടെ ബേക്കല്‍ ബീച്ചില്‍ നടത്തിയ ഇശല്‍ വിരുന്ന് ശ്രോതാക്കളുടെ മനം കവരുന്നതായി. മൊഗ്രാലിലെ പതിനഞ്ചോളം ഗായകന്മാര്‍ അണിനിരന്ന കലാവിരുന്ന് ഇശല്‍ ഗ്രാമത്തിന്റെ കലാ പൈതൃകം വിളിച്ചോതുന്നതായി. മൊഗ്രാലിലെ കലാകാരന്മാരായ എസ്.കെ ഇഖ്ബാല്‍, ഇ.എം ഇബ്രാഹിം, ഖാലിദ് മൊഗ്രാല്‍, മിദ്ലാജ്, നൂഹ് കെ.കെ, ഇസ്മയില്‍ മൂസ, താജുദ്ദീന്‍ മൊഗ്രാല്‍, ടി.കെ അന്‍വര്‍, നൗഷാദ് മലബാര്‍, സമ്മാസ്, മിഷായീല്‍, ആസിയ സ്വഫ, മര്‍വ തുടങ്ങിയവര്‍ ഇശല്‍വിരുന്നില്‍ അണിനിരന്നു. മീഡിയ കോര്‍ഡിനേറ്റര്‍ കല്ലമ്പലം നജീബ് ആമുഖ ഭാഷണം നടത്തി. കണ്‍വീനര്‍ സിറാജുദ്ദീന്‍ എസ്.എം അധ്യക്ഷത വഹിച്ചു.


കലോത്സവ പ്രചരണാര്‍ത്ഥം ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടത്തിയ ഇശല്‍ വിരുന്ന്

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it