ഡയാ ലൈഫില്‍ ഡയാലിസിസ് യൂണിറ്റ് ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: പുലിക്കുന്നില്‍ ടൗണ്‍ ഹാളിന് സമീപത്തെ ഡയാ ലൈഫ് സൂപ്പര്‍ സപെഷാലിറ്റി ഹോസ്പിറ്റലില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിച്ചു. ഉദ്ഘടനത്തോടനുബന്ധിച്ച് നടന്ന സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം എന്‍.പി.എം സയ്യിദ് ശറഫുദ്ധീന്‍ തങ്ങള്‍ അല്‍ഹാദി റബ്ബാനി കുന്നുംങ്കൈ നിര്‍വഹിച്ചു. ഡയാ ലൈഫ് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍മാരായ ഡോ. മൊയ്തീന്‍ കുഞ്ഞി ഐ.കെ, ഡോ. മൊയ്തീന്‍ നഫ്‌സീര്‍ പാദൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ മംഗലാപുരത്തെയും കാസര്‍കോട്ടെയും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ചികിത്സയും ലഭ്യമാക്കി. വിദഗ്ധ ടെക്‌നിഷ്യന്മാരുടെ മേല്‍നോട്ടത്തില്‍ സൗജന്യ രക്ത പരിശോധനകളും സൗജന്യ നിരക്കില്‍ അള്‍ട്രസൗണ്ട് സ്‌കാനിംങ്ങും നടന്നു. നിരവധി രോഗികള്‍ ചികിത്സക്കെത്തി.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it