ദഖീറത്ത് ഡാസില്‍ കിഡ്‌സ് ഉദ്ഘാടനം നാളെ

തളങ്കര: ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന് കീഴില്‍ മികച്ച വിജയത്തിളക്കവുമായി 40 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചുവരുന്ന ദഖീറത്ത് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റത്തിനനുസരിച്ച് നവീകരിക്കുന്നതിന്റെ ഭാഗമായി ആധുനിക രീതിയില്‍ നിര്‍മ്മിച്ച പുതിയ കെ.ജി ബ്ലോക്കിന്റെ (ദഖീറത്ത് ഡാസില്‍ കിഡ്‌സ്) ഉദ്ഘാടനം നാളെ. രാവിലെ 10 മണിക്ക് ദഖീറത്തുല്‍ ഉഖ്‌റാ സംഘം പ്രസിഡണ്ട് യഹ്‌യ തളങ്കര ഉദ്ഘാടനം നിര്‍വഹിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന പ്രാര്‍ത്ഥനാ ചടങ്ങില്‍ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി ടി.എ ഷാഫി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. ട്രഷറര്‍ കെ.എം ഹനീഫ്, വൈസ് പ്രസിഡണ്ടുമാരായ എ. അബ് ദുല്‍ റഹ്മാന്‍, അബ്ദുല്‍ സത്താര്‍ ഹാജി, എന്‍.കെ അമാനുല്ല, സെക്രട്ടറിമാരായ അഡ്വ. വി.എം മുനീര്‍, റൗഫ് പള്ളിക്കാല്‍, ബി.യു അബ്ദുല്ല, സ്‌കൂള്‍ മാനേജര്‍ എം.എ ലത്തീഫ്, മുന്‍ വൈസ് പ്രസിഡണ്ട് മീത്തല്‍ അബ്ദുല്ല, പ്രവര്‍ ത്തക സമിതി അംഗങ്ങളായ കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, ടി.ഇ മുക്താര്‍, എന്‍.എം അബ്ദുല്ല, ടി.എസ് ബഷീര്‍, ബച്ചി കാര്‍ വാര്‍, അഷ്‌റഫ് ഫോര്‍ യു, എന്‍.എ ഇബ്രാഹിം, പി.ടി.എ പ്രസിഡണ്ട് ഫൈ സല്‍ പടിഞ്ഞാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സവിത ടീച്ചര്‍, ഹെഡ്മിസ്ട്രസ് ശ്യാമള ടീച്ചര്‍, എഞ്ചിനീയര്‍ അനൂപ് ദാമോദരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it