വിവാദങ്ങള്‍ വിദ്യാഭ്യാസ മുന്നേറ്റത്തിന് തടസ്സമാകരുത്- കാന്തപുരം

പുത്തിഗെ: സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി എല്ലാവരും യോജിച്ചുപ്രവര്‍ത്തിക്കണമെന്നും വിവാദങ്ങള്‍ നാം കൈവരിച്ച മുന്നേറ്റങ്ങള്‍ക്ക് തടസമാകരുതെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജുക്കേഷണല്‍ സെന്ററിന്റെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വ്യക്തികളും സംഘടനകളും കൂടി കൈക്കോര്‍ത്താണ് കേരളത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങള്‍ സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹിം അല്‍ ഹാദി തങ്ങള്‍ ചൂരി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, വൈ.എം അബ്ദുറഹ്മാന്‍ അഹ്സനി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ബഷീര്‍ പുളിക്കൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, അഡ്വ. ശാക്കിര്‍ ഹാജി മിത്തൂര്‍, കറായ ഖാസിം മദനി, അബ്ദുസ്സലാം ദാരിമി കുബണൂര്‍, മൊയ്തു സഅദി ചേരൂര്‍, സയ്യിദ് ഹുസൈന്‍ അഹ്ദല്‍ തങ്ങള്‍, മൊയ്തു ഹാജി കല്ലപിലാവ്, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ചള്ളങ്കയം, ഇബ്രാഹിം ഹാജി കുബണൂര്‍, ഹാജി ശംസുദ്ദീന്‍ കോളിയാട്, നടുബയല്‍ മുഹമ്മദ് ഹാജി, അബ്ദുല്ല ഗുണാജെ, മുസ്തഫ സഖാഫി, അബ്ദുല്‍ ഫത്താഹ് സഅദി, എ.കെ സഅദി ചുള്ളിക്കാനം, ത്വാഹിര്‍ ഹാജി, അഡ്വ. രിഫായി ഹിമമി തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി സ്വാഗതവും ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി നന്ദിയും പറഞ്ഞു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it